Friday, January 12, 2018 Last Updated 16 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 01.16 PM

ഉമ്മന്‍ചാണ്ടിക്ക് ഏത് സ്ഥാനം നല്‍കാനും പാര്‍ട്ടി തയ്യാറെന്ന് മുരളീധരന്‍

uploads/news/2017/09/145985/k-muraleedharan.jpg

കോഴിക്കോട് : ഉമ്മന്‍ചാണ്ടിയെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പിന്തുണച്ച് കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. ഉമ്മന്‍ചാണ്ടി സമ്മതിച്ചാല്‍ കെ.പി.സി.സി പ്രസിഡന്റാകാന്‍ ഏറ്റവും യോഗ്യന്‍ അദ്ദേഹമാണെന്നും അദ്ദേഹത്തിന് ഏത് സ്ഥാനം നല്‍കാനും പാര്‍ട്ടി തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി ഏത് സ്ഥാനത്തിനും യോഗ്യനാണ്. പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും എന്നാല്‍, തനിക്ക് പ്രത്യേക സ്ഥാനങ്ങളൊണ്ണും വേണ്ടെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ കെ.പി.സി.സി പ്രസിഡന്റിനെ നിയമിക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ ആയിരുന്നു മുരളീധരന്റെ പ്രസ്താവന.

പാര്‍ട്ടിയില്‍ ഗ്രൂപ്പ് വഴക്കിന്റെ കാലം കഴിഞ്ഞു. ആന്റണി പാര്‍ട്ടി പ്രസിഡന്റും കരുണാകരന്‍ മുഖ്യമന്ത്രിയും ആയിരുന്ന കാലഘട്ടമാണ് കോണ്‍ഗ്രസിന്റെ സുവര്‍ണ കാലഘട്ടം. ഗ്രൂപ്പ് മാറ്റത്തിന്റെ ഭാഗമായല്ല താന്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്നതെന്നും മുതിര്‍ന്ന നേതാവായ അദ്ദേഹത്തെ പിന്തുയ്ക്കുന്നതില്‍ എന്താണ് തെറ്റെന്നും മുരളീധരന്‍ ചോദിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW