Sunday, June 03, 2018 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 01.02 PM

അമേരിക്കന്‍ ടെന്നീസ് റാണി സെറീനാ വില്യംസ് കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടു ; പേര് ചര്‍ച്ച ചെയ്ത് സാമൂഹ്യമാധ്യമങ്ങള്‍

uploads/news/2017/09/145982/serina-williums.jpg

ന്യൂയോര്‍ക്ക്: ആരാധകരുടെ ആകാംഷ അവസാനിപ്പിച്ച് അമേരിക്കന്‍ ടെന്നീസ് റാണി സെറീനാ വില്യംസ് കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടു. ഈ മാസം ആദ്യമായിരുന്നു സെറീനയ്ക്കും പങ്കാളി അലക്‌സിസ് ഒഹാനിയയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. അലക്‌സിസ് ഒളിംപിയ ഒഹാനിയന്‍ ജൂനിയര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ടെന്നീസ് താരമായ അമ്മയെയും കുഞ്ഞിനെയും ഇതിനകം ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

റെഡ്ഡിറ്റിന്റെ സഹ സ്ഥാപകനാണ് അലക്‌സിസ് ഒഹാനി. കുഞ്ഞിനെ സെറീനാ വില്യംസ് താരാട്ടു പാടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ ചിത്രം വൈറലായി മാറുകയും കുഞ്ഞിന്റെ പേരിനൊപ്പം ജൂനിയര്‍ എന്ന് ചേര്‍ത്തിരിക്കുന്നത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. സാധാരണഗതിയില്‍ ആണ്‍കുട്ടികള്‍ക്ക് ചേര്‍ത്തിരുന്ന ജൂനിയര്‍ എന്ന വാല്‍ മകള്‍ക്കിട്ട് സെറീന തെറ്റിച്ചെന്നായിരുന്നു വെബ്‌സൈറ്റുകളിലെ പ്രധാന ചര്‍ച്ച.

അലക്‌സിസ് എന്നാല്‍ രക്ഷകന്‍ എന്നാണ് അര്‍ത്ഥം. 23 ഗ്രാന്റ്‌സ്‌ളാമുകള്‍ നേടിയിട്ടുള്ള സെറീന സെപ്തംബര്‍ 1 നായിരുന്നു കുഞ്ഞിന് ജന്മം നല്‍കിയത്. മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്റ്‌സ്‌ളാം സിംഗിള്‍സ് എന്ന റെക്കോഡ് മറികടക്കാന്‍ തയ്യാറായ സമയത്താണ് സെറീന അമ്മയായതും. അമ്മയില്‍ നിന്നും പഴയ നിലയിലേക്ക് എത്താനുള്ള ദീര്‍ഘമായ കാലയളവ് സെറീനയുടെ ജനുവരിയുലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തയ്യാറെടുപ്പിനെ കാര്യമായി ബാധിക്കുമെന്ന് അവരുടെ പരിശീലകന്‍ പാട്രിക് മൗറേട്ടോഗ്‌ളൂവും കരുതുന്നു.

Ads by Google
Thursday 14 Sep 2017 01.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW