Sunday, February 18, 2018 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 12.59 PM

ജാമ്യവ്യവസ്ഥ ലംഘിച്ചു; കാരായി രാജന് കോടതിയുടെ ശാസന

എറണാകുളം ജില്ല വിട്ടുപോകാന്‍ പാടില്ലെന്നും 'ചിന്ത'യില്‍ ജോലി ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കിയതായും കോടതി അറിയിച്ചു.
CBI court, Karayi Rajan

കൊച്ചി: ഫസല്‍ വധക്കേസില്‍ പ്രതിയായ സി.പി.എം നേതാവ് കാരായി രാജന് സി.ബി.ഐ കോടതിയുടെ ശാസന. ജാമ്യവ്യവസ്ഥ ലംഘിച്ച് കണ്ണൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തതിനാണ് ശാസന. കാരായി രാജന്റെ നടപടി നിയമലംഘനമാണെന്ന് കോടതി വ്യക്തമാക്കി.

എറണാകുളം ജില്ല വിട്ടുപോകാന്‍ പാടില്ലെന്നും 'ചിന്ത'യില്‍ ജോലി ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കിയതായും കോടതി അറിയിച്ചു.

കഴിഞ്ഞ ദിവസം തലശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ കാരായി രാജന്‍ എത്തിയത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തന്റെ അഭിഭാഷകനെ കാണാനാണ് സ്ഥലത്തെത്തിയതെന്നായിരുന്നു രാജന്റെ മറുപടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW