Saturday, November 11, 2017 Last Updated 12 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 12.33 PM

ജപ്പാന്‍ പ്രാധാനമന്ത്രിയെ ഗുജറാത്തില്‍ സ്വീകരിച്ചത് വിവാദത്തില്‍; തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനെന്ന് കോണ്‍ഗ്രസ്

Shinzo Abe, Gujarat visit

അഹമ്മദാബാദ്: ഇന്ത്യാ സന്ദര്‍ശനത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രിയ ഗുഝറാത്തില്‍ സ്വീകരിച്ചതില്‍ രാഷ്ട്രീയ ദുരുദ്ദേശം ആരോപിച്ച് കോണ്‍ഗ്രസ്. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഡല്‍ഹിക്ക് പകരം ഗുജറാത്തില്‍ സ്വീകരിക്കുകയും റോഡ് ഷോ നടത്തുകയും ചെയ്തത് അതുകൊണ്ടാണ്. കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആരോപണവുമായി രംഗത്ത് എത്തിയത്.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ സ്വീകരിച്ചത് അസ്വഭാവിക നടപടികളാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലേക്കാണ് ഇന്ത്യയുടെ നയതന്ത്ര പങ്കാളികൂടിയായ ജപ്പാനിലെ പ്രധാനമന്ത്രിയെ മോദി ക്ഷണിക്കേണ്ടിയിരുന്നത്. എന്നാല്‍ കീഴ്വഴക്കങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള ഇത്തരമൊരു നടപടി തീര്‍ത്തും അസ്വാഭാവികമാണെന്നും കോണ്‍ഗ്രസ് വക്താവ് സൂചിപ്പിച്ചത്.

നിലവില്‍ ജപ്പാനുമായി നല്ലൊരു ബന്ധമാണ് ഇന്ത്യക്കുള്ളത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരാണെന്നും ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് എത്തി നില്‍കെ വിദേശ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രാഷ്ട്രീയമായി ഉപയോഗിച്ചത് ശരിയില്ല.

ബുള്ളറ്റ് ട്രെയിന്‍ ഉദ്ഘാടനം അടക്കം നിരവധി പരിപാടികളാണ് അദ്ദേഹത്തിനുള്ളത്. അഹമ്മദാബാദ് മുതല്‍ മുംബൈ വരെയാണ് പദ്ധതി. ആറ് വര്‍ഷം കൊണ്ടു പദ്ധതി പൂര്‍ത്തിയാക്കും. അഹമ്മദാബാദില്‍ സബര്‍ബതി ആശ്രമത്തിന് സമീപമുള്ള ടെര്‍മ്മിനലിലാണ് ശിലാസ്ഥാപന ചടങ്ങുകള്‍ നടന്നത്. ഇരു നഗരങ്ങളെയും രണ്ടു മണിക്കൂറിനുള്ളില്‍ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പാത 2022ഓടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW