Thursday, September 14, 2017 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 12.32 PM

മകനെ പ്രണയിച്ച് വിവാഹം കഴിച്ച ഷീജയെ പ്രേമകുമാരി എതിര്‍ത്തിരുന്നു ; സദാനന്ദനുമായുള്ള നിരന്തര ഫോണ്‍വിളി പിടിച്ചത് ശത്രുത കൂട്ടി

uploads/news/2017/09/145974/sadanandan-pics.jpg

പാലക്കാട്: തോലന്നൂരില്‍ വിമുക്തഭടനും ഭാര്യയും ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞമാസം അവസാനം ഇരുവരേയും കൊലപ്പെടുത്താന്‍ നോക്കിയതും പ്രതി സദാനന്ദന്‍ തന്നെയെന്ന് നിഗമനം. ആഗസ്റ്റ് 31 ന് വൈദ്യതാഘാതമേല്‍പ്പിച്ചു കൊലപ്പെടുത്താനായിരുന്നു ശ്രമം. ഈ സംഭവത്തില്‍ കൊല്ലപ്പെട്ട സ്വാമിനാഥന്‍ കോട്ടായി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഷീജയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇതിനും സ്വാമിനാഥന്‍ ശ്രമിച്ചത്. എന്നാല്‍ പദ്ധതി നടന്നില്ല.

കഴിഞ്ഞ 31-നു രാത്രി വീടിനു പുറത്തുള്ള ഫ്യൂസില്‍ കുത്തിയ കമ്പി കിടപ്പുമുറിയിലേക്കിട്ടായിരുന്നു സ്വാമിനാഥനെ വധിക്കാന്‍ ശ്രമിച്ചത്. സ്വാമിനാഥനൊപ്പം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പ്രേമകുമാരി ആശുപത്രിയിലായതിനാല്‍ അന്ന് സ്വാമിനാഥന്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഈ ശ്രമത്തിന് പിന്നിലും താനായിരുന്നെന്ന് സദാനന്ദന്‍ വെളിപ്പെടുത്തിയതായി സൂചനകളുണ്ട്.

സദാനന്ദന്റെ കാമുകിയും സ്വാമിനാഥന്റെ മരുമകളുമായ ഷീജയുടെ പ്രേരണ കൊണ്ടായിരുന്നു ശ്രമം. സഹോദരന്റെ മകളായിരുന്നെങ്കിലും ഷീജയെ പ്രേമകുമാരിക്ക് ഇഷ്ടമായിരുന്നില്ല. സ്വാമിനാഥന്റെയും പ്രേമകുമാരിയുടേയും എതിര്‍പ്പിനെ അവഗണിച്ചായിരുന്നു മകന്‍ പ്രദീപും ഷീജയും പ്രണയിച്ചു വിവാഹിതരായത്. മരുമക്കത്തായ മുറപ്രകാരമുള്ള പ്രദീപ്-ഷീജ വിവാഹത്തെ സ്വാമിനാഥനും ഭാര്യയും ഇരുവരും പ്രണയത്തിലായിരുന്ന കാലം മുതല്‍ എതിര്‍ത്തിരുന്നു. സ്‌നേഹബന്ധം വിവാഹത്തില്‍ കലാശിച്ചെങ്കിലും കാര്യമായ സ്ത്രീധനമോ മറ്റോ കൂടാതെ വന്ന ഷീജയുമായി പ്രേമകുമാരി നിരന്തരം കലഹിച്ചിരുന്നതായും വിവരമുണ്ട്. ഇതേ തുടര്‍ന്ന് ഷീജ സദാനന്ദനെ ഇല്ലാതാക്കാന്‍ ആഗ്രഹിച്ചിരുന്നു.

അമ്മായിയമ്മയുമായുള്ള പോരിനെ തുടര്‍ന്ന് ഷീജ തന്റെ നാടായ തേനൂരിലായിരുന്നു അധികസമയവും കഴിഞ്ഞിരുന്നത്. ഇവിടെ ആറുമാസം മുമ്പ് വാടകയ്ക്ക് എത്തിയ ആഴാണ് സദാനന്ദന്‍. നാലുമാസമായി സദാനന്ദനുമായി ഷീജ ബന്ധപ്പെട്ടിരുന്നു. ഇരുവരും തമ്മില്‍ പതിവായി ഫോണ്‍ വിളികളും ഉണ്ടായിരുന്നു. ഷീജയുടെ നിരവധി ചിത്രങ്ങള്‍ സദാനന്ദന്റെ മൊെബെലില്‍ ഉണ്ടായിരുന്നു. സദാനന്ദന്‍ മൊെബെലില്‍ സ്‌ക്രീന്‍ സേവറായി ഷീജയുടെ ചിത്രംവച്ചത് ഒരിക്കല്‍ ഷീജയുടെ മകന്റെ സുഹൃത്ത് കണ്ടതോടെ ഈ ബന്ധം വീട്ടില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

സദാനന്ദനുമായുള്ള ഫോണ്‍ വിളികള്‍ പ്രേമകുമാരി ശക്തമായി എതിര്‍ത്തിരുന്നു. ഇതാണ് അവരെയും കൊല്ലാന്‍ ആലോചിച്ചതിന് കാരണമായത്. വീട്ടിലെ കാര്യസ്ഥനാക്കാം എന്നു പറഞ്ഞാണ് സ്വാമിനാഥനെ വകവരുത്താന്‍ ഷീജ സദാനന്ദനെ പ്രലോഭിപ്പിച്ചിരുന്നത്. സ്വീകരണമുറിയില്‍ സ്വാമിനാഥന്റെ മൃതദേഹം കണ്ടത്. വയറിന്റെ ഇരുവശങ്ങളിലും നെഞ്ചിനു നടുവിലും കുത്തേറ്റിരുന്നു. കുടല്‍ പുറത്തുവന്ന നിലയിലാണ്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചിരുന്നു. കിടപ്പുമുറിയിലാണ് പ്രേമകുമാരിയുടെ മൃതദേഹം കണ്ടത്. ഇവരെ ശ്വാസംമുട്ടിക്കുകയും വയറില്‍ കുത്തുകയും ചെയ്തിട്ടുണ്ടെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി: എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു.

വീടിന്റെ അടുക്കളയില്‍ െകെകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു ഷീജ. കേസ് ഷീജയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ വൃദ്ധദമ്പതികളെ വകവരുത്തി എന്ന നിലയിലാക്കാനായിരുന്നു ശ്രമം. കൊലപ്പെടുത്തിയ ശേഷം സദാനന്ദന്‍ ആയുധം വീട്ടിലെ കിണറ്റിലാണ് നിക്ഷേപിച്ചത്. വെള്ളം മോട്ടര്‍ ഉപയോഗിച്ച് വറ്റിച്ചു എടുക്കാന്‍ ശ്രമം നടന്നു വരികയാണ്. സംഭവം നടന്ന മണിക്കൂറുകള്‍ക്കകം പ്രതിയെ പിടിച്ച പോലീസ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന ഷീജയെ അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW