Wednesday, May 30, 2018 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 12.24 PM

ഭീഷണിക്കു പിന്നില്‍ പി.സി ജോര്‍ജാണെന്ന ധ്വനിയുമായി ജോസഫൈന്‍; കത്തുകള്‍ ഡി.ജി.പിക്ക് കൈമാറും

നടിക്കെതിരായ പരാമര്‍ശവും തനിക്കുള്ള ഭീഷണിയും അടങ്ങുന്നതാണ് കത്തുകള്‍. ഇത്തരം പ്രകോപനങ്ങളും ഭീഷണികൊണ്ട് കമ്മീഷനെ അടക്കനിര്‍ത്താമെന്ന് ആരും കരുതേണ്ട. ഭീഷണിയില്‍ ധ്വനിയുണ്ടെങ്കിലും പി.സി ജോര്‍ജിന്റെ അനുകൂലികള്‍ ആണെന്ന് താന്‍ വിശ്വസിക്കുന്നില്ല.
M.C Josepine, P.C  George

തിരുവനന്തപുരം: സ്ത്രീകള്‍ പ്രതികരിക്കുമ്പോള്‍ എതിര്‍ക്കുന്ന നിലപാട് സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ധിച്ചുവരികയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. അതിന്റെ ഭാഗമാണ് തനിക്ക് കിട്ടിയ ഭീഷണികത്തുകള്‍ എന്നും ജോസഫൈന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ താന്‍ വിമര്‍ശിക്കുകയും നിയമത്തിനുള്ളില്‍ നിന്ന് നടപടി സ്വീകരിക്കുകയും ചെയ്യുന്നു. അതിലുള്ള അസഹിഷ്ണുതയാണ് ഭീഷണിയെന്നും ജോസഫൈന്‍ പറഞ്ഞു. ഭീഷണി കത്തുകള്‍ ഡി.ജി.പിക്ക് കൈമാറുമെന്നും അവര്‍ അറിയിച്ചു.

നടിക്കെതിരായ പരാമര്‍ശവും തനിക്കുള്ള ഭീഷണിയും അടങ്ങുന്നതാണ് കത്തുകള്‍. ഇത്തരം പ്രകോപനങ്ങളും ഭീഷണികൊണ്ട് കമ്മീഷനെ അടക്കനിര്‍ത്താമെന്ന് ആരും കരുതേണ്ട. ഭീഷണിയില്‍ ധ്വനിയുണ്ടെങ്കിലും പി.സി ജോര്‍ജിന്റെ അനുകൂലികള്‍ ആണെന്ന് താന്‍ വിശ്വസിക്കുന്നില്ല. തനിക്കെതിരായ ഭീഷണി സ്ത്രീ സമൂഹത്തിനെതിരായ ഭീഷണിയാണ്. നിരവധി ഭീഷണികള്‍ എത്തി. പരിധി വിട്ടപ്പോഴാണ് സംഭവം പുറത്തുവിടുന്നതെന്നും ജോസഫൈന്‍ വ്യക്തമാക്കി.

ആക്രമണത്തിനിരയായ നടിയെ കുറിച്ച് പരാമര്‍ശം നടത്തിയതില്‍ പി.സി ജോര്‍ജിന്റെ മൊഴിയെടുക്കുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ല. നിയമസഭാ പരിസരത്തുവച്ചുള്ള ചോദ്യം ചെയ്യലിനു മാത്രമേ അനുമതി തേടേണ്ടതുള്ളൂ. ജോര്‍ജിനെതിരായ പരാതി സമയത്തുതന്നെ സ്പീക്കറെ അറിയിച്ചിട്ടുണ്ട്. എടുത്തുചാടി നടപടിയെടുക്കുന്നത് തന്റെ രീതിയല്ല. നിയമപരമായി അദ്ദേഹത്തിന്റെ പ്രിവിലേജ് കാത്തുസൂക്ഷിക്കേണ്ട കാര്യം തനിക്കില്ല. താന്‍ സ്വീകരിക്കുന്ന പക്വതയും സാവകാശവുമാണ് അദ്ദേഹത്തോടുള്ള മാന്യതയെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Thursday 14 Sep 2017 12.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW