Saturday, November 25, 2017 Last Updated 27 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 12.05 PM

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

uploads/news/2017/09/145965/bullat-train.jpg

അഹമ്മദാബാദ് : രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തുടക്കം കുറിച്ചു. മുംബൈയേയും അഹമ്മദാബാദിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2023 ല്‍ പൂര്‍ത്തികരിക്കാനാണ് ഉദ്ദേശിക്കുന്നത്.

സബര്‍മതി ആശ്രമത്തിന് സമീപമുള്ള ടെര്‍മിനലില്‍ ആയിരുന്നു ശിലയിടല്‍ ചടങ്ങ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്നതാണ് ബുള്ളറ്റ് ട്രെയിന്‍. അഹമ്മദാബാദ്-മുംബൈ പാതയില്‍ ആറുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.

508 കിലോമീറ്റര്‍ പാതയില്‍ ആകെ 12 സ്‌റ്റേഷനുകളാണ് ഉണ്ടാകുക. 21 കിലോമീറ്റര്‍ നീളത്തിലുള്ള തുരങ്കം പദ്ധതിയുടെ ഭാഗമാണ്. ഏഴ് കിലോമീറ്റര്‍ കടലിനുള്ളിലൂടെയാണ് യാത്ര. മണിക്കൂറില്‍ 320 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത.1.10 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ 81 ശതമാനം ചെലവ് ജപ്പാന്‍ വഹിക്കും. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഏഴ് മണിക്കൂര്‍ യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ മതിയാകും. 50 വര്‍ഷം കൊണ്ട് തിരിച്ചടക്കാന്‍ കഴിയുന്ന തരത്തിലാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള കരാര്‍.

10 കോച്ചുകളുള്ള ബുള്ളറ്റ് ട്രെയിനില്‍ 750 യാത്രക്കാരെ വഹിക്കാനാകും. മുംബൈ-അഹമ്മദാബാദ് പാതയില്‍ 3000 രൂപയ്ക്ക് മുകളിലായിരിക്കും ചുരുങ്ങിയ നിരക്കെന്നാണ് സൂചന.

Ads by Google
Thursday 14 Sep 2017 12.05 PM
YOU MAY BE INTERESTED
TRENDING NOW