Sunday, November 19, 2017 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 12.02 PM

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം; സെബാസ്റ്റിയന്‍ പോളിന്റെ നിലപാട് ഞെട്ടിച്ചു: പി.ടി തോമസ്

ദിലീപിന് വേണ്ടിയുള്ള സെബാസ്റ്റിയന്‍ പോളിന്റെ നിലപാട് ഞെട്ടിച്ചു. സി.പി.എം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണം. കേസിന്റെ നടത്തിപ്പില്‍ പ്രോസിക്യുഷന് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പോലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പി.ടി തോമസ് പറഞ്ഞു.
Actress abduction case, P.T Thomas, K.B Ganeshkumar

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പി.ടി തോമസ് എം.എല്‍.എ. ഗണേഷ്‌കുമാര്‍ എം.എല്‍.എ രംഗത്ത് വന്നത് ഇതിന്റെ ഭാഗമായി. നടിയെ ആക്രമിച്ച കേസ് വെറും ബലാത്സംഗക്കേസ് മാത്രമായി ഒതുക്കാനാണ് നീക്കം. ആദ്യഘട്ടത്തില്‍ പിന്‍വലിഞ്ഞവരെല്ലാം അനുകൂലിച്ച് രംഗത്തുവന്നതും ഇതിന്റെ ഭാഗമാണെന്നും പി.ടി തോമസ് പറഞ്ഞു.

ദിലീപിന് വേണ്ടിയുള്ള സെബാസ്റ്റിയന്‍ പോളിന്റെ നിലപാട് ഞെട്ടിച്ചു. സി.പി.എം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണം. കേസിന്റെ നടത്തിപ്പില്‍ പ്രോസിക്യുഷന് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പോലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പി.ടി തോമസ് പറഞ്ഞു.

പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ്. ചില കേന്ദ്രങ്ങളില്‍ നിന്ന് അതിന് ശ്രമം തുടങ്ങി. ഭീതികരമായ അവസ്ഥയാണ് . ജയിലില്‍ കിടക്കുന്ന സ്വാധീനമുള്ള പ്രതിയെ കാണാന്‍ എം.എല്‍.എയും സിനിമാക്കാരും എത്തിയത് ഗണേഷ്‌കുമാര്‍ പോലീസിനെതിരെ പരസ്യമായി പ്രതികരണം നടത്തിയതും പ്രതി കുറ്റവാളിയല്ലെന്ന് വ്യക്തമാക്കിയതിനും ശേഷമാണ്. ഗണേഷ്‌കുമാറിന്റെത് മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയാണ്. ഗണേഷന്റെ വിമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടി ആക്രമിക്കപ്പെട്ട സംഭവം പുറത്തുവന്നതു മുതല്‍ കേസില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന നേതാവാണ് പി.ടി തോമസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW