Wednesday, June 20, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 11.45 AM

ടോം ഉഴുന്നാലിന്റെ മോചനം; പണം നല്‍കിയിട്ടില്ലെന്ന് സലേഷ്യന്‍ സഭ

fr tom uzhunalil

റോം: യമനില്‍ നിന്നും തട്ടിക്കൊണ്ടു പോയ മലയാളി വൈദീകന്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി പണം നല്‍കിയത് അറിയില്ലെന്ന് സലേഷ്യന്‍ സഭ വ്യക്തമാക്കി. സഭ റെക്ടര്‍ മെജര്‍ ഫാ. എയ്ഞ്ചല്‍ ഫെര്‍ണാണ്ടസാണ് ഇക്കാര്യം അറിയിച്ചത്. ടോം ഉഴുന്നാലിന്റെ സഭയാണ് സലേഷ്യന്‍ സഭ.

19 മാസത്തോളം യമനില്‍ ഐഎസ് ഭീകരുടെ തടവില്‍ കഴിയുകയായിരുന്ന ഫാദറിനെ മോചിപ്പിച്ചത് സംബന്ധിച്ച് പല കാര്യങ്ങളും തങ്ങള്‍ക്ക് അറിയില്ലെന്നും സഭ വ്യക്തമാക്കി. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ടോമിനെ തട്ടിക്കൊണ്ടു പോയവരുമായി ബന്ധം പുലര്‍ത്തുവാന്‍ സാധിച്ചതായി അറിഞ്ഞിരുന്നു. എന്നാല്‍ സലേഷ്യന്‍ സമൂഹത്തോട് ആരും പണം ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ വത്തിക്കാനിലുള്ള ഫാ. ടോം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാത്രമാണ് എത്തുക എന്ന് ബന്ധുക്കള്‍ അറിയിച്ചു. അദ്ദേഹത്തെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും ഇന്ത്യയിലെക്കുള്ള മടക്കം എന്നും സലേഷ്യന്‍ സഭ റെക്ടര്‍ മെജര്‍ ഫാ. എയ്ഞ്ചല്‍ ഫെര്‍ണാണ്ടസ് അറിയിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW