Thursday, September 14, 2017 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 11.40 AM

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വധഭീഷണി; തപാലില്‍ മനുഷ്യ വിസര്‍ജ്യവും

നടി ആക്രമിക്കപ്പെട്ട കേസില്‍ നടിക്കും വിമണ്‍ ഇന്‍ സിനിമാ കലക്ടീവിനും പിന്തുണ നല്‍കി പരസ്യമായി വനിതാ കമ്മീഷന്‍ അധ്യക്ഷ രംഗത്തുവന്നിരുന്നു. നടിയെ കുറിച്ച് മോശമായി പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ കമ്മീഷന്‍ കേസെടുത്തിരുന്നു.
 women commission,  M.C Josephine

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വധഭീഷണി. ജോസഫൈന് കിട്ടിയ കത്തുകളിലാണ് ഭീഷണി സന്ദേശമുള്ളത്. മനുഷ്യവിസര്‍ജ്യവും ഭീഷണി കത്തുകളും തനിക്ക് തപാലില്‍ ലഭിച്ചുവെന്നാണ് ജോസഫൈന്‍ പറഞ്ഞത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടിക്കും വിമണ്‍ ഇന്‍ സിനിമാ കലക്ടീവിനും പിന്തുണ നല്‍കി പരസ്യമായി വനിതാ കമ്മീഷന്‍ അധ്യക്ഷ രംഗത്തുവന്നിരുന്നു. നടിയെ കുറിച്ച് മോശമായി പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതിനു ശേഷമാണ് ഇത്തരം കത്തുകള്‍ തനിക്ക് ലഭിച്ചതെന്നാണ് ജോസഫൈന്‍ പറയുന്നത്.

ഇത്തരം ഭീഷണികള്‍ കൊണ്ടെന്നും കര്‍ത്തവ്യത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വനിതാ കമ്മീഷന്‍ ജോര്‍ജിനെതിരെ രംഗത്തുവന്നത് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്‌പോരിന് ഇടയാക്കിയിരുന്നു. ജോര്‍ജിനെ ചോദ്യം ചെയ്യുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചപ്പോള്‍ നോട്ടീസ് അയച്ചാല്‍ തനിക്ക് സൗകര്യമുള്ള ദിവസം മൊഴിനല്‍കാമെന്ന് ജോര്‍ജും മറുപടി നല്‍കിയിരുന്നു. തന്നെ തൂക്കിക്കൊല്ലുമോ എന്നും ജോര്‍ജ് പരിഹസിച്ചിരുന്നു.

എന്നാല്‍ ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്നും നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും ജോസഫൈനും തിരിച്ചടിച്ചു. ജോര്‍ജ് പദവി മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

Ads by Google
Advertisement
Thursday 14 Sep 2017 11.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW