Thursday, September 14, 2017 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 11.19 AM

ബുള്ളറ്റ് ട്രെയിന്‍ അനാവശ്യം, മോഡിയുടെ അതിമോഹം മാത്രം: വിമര്‍ശനവുമായി സാമ്‌ന

രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ പോവുകയാണെന്നും സാമ്‌ന മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
Shiv Sena,  bullet train, Samna

മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് നടക്കവേ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രം സാമ്‌ന. ഇന്ത്യന്‍ റെയില്‍വേയും മുംബൈ ലോക്കല്‍ ട്രെയിനുകളും വളരെ ക്ലേശിച്ച് സര്‍വീസ് നടത്തുമ്പോള്‍ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നത് അനാവശ്യമാണെന്ന് സാമ്‌ന പറയുന്നു. രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ പോവുകയാണെന്നും സാമ്‌ന മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

കേന്ദ്രസര്‍ക്കാര്‍ 1,08,000 കോടിയും മഹാരാഷ്ട്ര സര്‍ക്കാര്‍ 30,000 കോടിയും ചെലവഴിക്കുന്ന പദ്ധതിക്ക് ജപ്പാന്റെ സഹായവുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അതിമോഹമല്ലാതെ മറ്റൊരും ഇതിലില്ലെന്നും സാമ്‌ന വിമര്‍ശിക്കുന്നു. പ്രധാനമന്ത്രി സാധാരണക്കാര്‍ക്ക് വേണ്ടിയല്ല നിലകൊള്ളുന്നത്. സമ്പന്നര്‍ക്കും വ്യവസായികള്‍ക്കും വേണ്ടിയാണ്. വരുംനാളുകളില്‍ പദ്ധതിയുടെ ചെലവ് വര്‍ധിക്കും. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ആണ് ബി.ജെ.പിയുടെ ട്രഷററും. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സുതാര്യത അനിവാര്യമാണെന്നും സാമ്‌ന പറയുന്നു.

മുംബൈ സബര്‍ബന്‍ ട്രെയിനുകള്‍ ഇപ്പോഴും വളരെ ക്ലേശിച്ചാണ് സര്‍വീസ് നടക്കുമ്പോഴും അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുകയാണ്. മഹാരാഷ്ട്രയുടെ ആവശ്യങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും മുകളിലാണ് ഈ പദ്ധതി. വിദര്‍ഭ, മറാത്തവാദ, കൊങ്കണ്‍ റെയില്‍ പദ്ധതികള്‍ വേണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. ഇതിനായി മഹാരാഷ്ട്രയില്‍ നിന്നുളള ജനപ്രതിനിധികളുടെ മുറവിളി കേട്ടില്ലെന്ന് നടിക്കുകയാണ്. മഹാരാഷ്ട്രയോട് ചോദിക്കാതെയാണ് ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരുന്നതെന്നും സാമ്‌ന വിമര്‍ശിക്കുന്നു.

ഏതു പ്രശ്‌നത്തിനാണ് ബുള്ളറ്റ് ട്രെയിന്‍ പരിഹാരമാകുന്നത്. ഇത് രാജ്യത്തിന്റെ ആവശ്യത്തിന് ഉപകരിക്കുമോ? കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹാരം കാണാതെ കിടക്കുകയാണ്. അവര്‍ക്ക് കാര്‍ഷിക കടാശ്വാസവും നല്‍കുന്നില്ല. പദ്ധതിക്ക് മഹാരാഷ്ട്രയില്‍ നിന്ന് ഭൂമി ഏറ്റെടുക്കേണ്ടിവരും. കര്‍ഷകരുടെ ജീവിതത്തിനു മുകളിലൂടെയായിരുന്നു ബുള്ളറ്റ് ട്രെയിന്‍ ഓടുക എന്നതില്‍ സംശയമില്ല. പദ്ധതി അനാവശ്യമാണെന്നും സാമ്‌ന ചൂണ്ടിക്കാട്ടുന്നു.

ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരേഷ് പ്രഭു മാറി പീയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രിയായി. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഏഴ് അപകടങ്ങള്‍ കൂടി ഉണ്ടായി. യാത്രക്കാരുടെ ദുരിതങ്ങള്‍ വര്‍ധിച്ചുവരികയാണ്. പദ്ധതിക്കുള്ള തൊഴിലാളികള്‍ അടക്കം എല്ലാ സഹായവും ജപ്പാന്‍ നല്‍കും. പണവും ഭൂമിയും മഹാരാഷ്ട്രയും ഗുജറാത്തും മുടക്കണം. ലാഭം മുഴുവന്‍ ജപ്പാനും പോകും. ഇത് കൊള്ളയടിയാണ്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അതുകൊണ്ട് വ്യവസായികള്‍ക്ക് ചില താല്‍പര്യങ്ങളുമുണ്ടെന്നും സാമ്‌ന പറഞ്ഞുവയ്ക്കുന്നു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW