Monday, November 20, 2017 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 10.51 AM

ദിലീപിന് ജയിലില്‍ മേക്കപ്പ്മാന്‍?; 50 വയസ്സായിട്ടും നരയില്ലാത്തത് അന്വേഷിക്കാന്‍ പരാതി

uploads/news/2017/09/145944/dileep.jpg

അച്ഛന്റെ ശ്രാദ്ധ കര്‍മത്തിനായി ജയിലില്‍ നിന്ന് ദിലീപ് പുറത്തെത്തിയപ്പോള്‍ മിക്കവരും കരുതിയിരുന്നത് അല്‍പ്പമെങ്കിലും നര കയറിയ ദിലീപിന്റെ ലുക്കായിരുന്നു. താരത്തിന് 50 വയസ്സാകാറായി എന്ന സത്യം തന്നെയായിരുന്നു അതിനു പിന്നിലെ കാരണം. എന്നാല്‍ താടിയും മുടിയും ഒട്ടും നരക്കാത്ത ദിലീപിനെയാണ് കണ്ടത്. ദിലീപിന്റെ ചിത്രങ്ങള്‍ അന്നു തന്നെ ചര്‍ച്ചയായിരുന്നു. ഇത്രയും പ്രായമായിട്ടും നര കയറാത്തയാള്‍ എന്ന നിലയിലാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാലിപ്പോള്‍ ജയിലില്‍ ദിലീപിന് മേക്കപ്മാന്‍ ഉണ്ടോയെന്ന പരാതി ഉന്നയിച്ച് ജനതാദള്‍.

ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി അഡ്വ. ആനി സ്വീറ്റിയാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. താടിയും മുടിയും കറുപ്പിക്കാന്‍ ആരാണ് ഡൈ അനുവദിക്കുന്നതെന്ന് വ്യക്തമാക്കണം. ദിലീപിന് ജയിലില്‍ സുഖവാസമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതെല്ലാം സഹ തടവുകാര്‍ തന്നെ നിഷേധിച്ചിരുന്നു. ഇതിനിടെയാണ് ജയിലില്‍ മേകപ്മാനുണ്ടോയെന്ന തരത്തില്‍ ആക്ഷേപമുയരുന്നത്.

ദിലീപിന് 50 വയസ്സിനടുത്ത് പ്രായമുണ്ട് സ്വാഭാവികമായും താടിയും മുടിയും നരയ്‌ക്കേണ്ടതാണ്. പക്ഷേ ദിലീപിന് ഇപ്പോഴും നരയില്ല, അതിനാല്‍ ജയിലിനകത്തും ഡൈ ചെയ്യുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നു. സ്ത്രീ വിരുദ്ധ കുറ്റങ്ങള്‍ ചെയ്ത വ്യക്തിക്ക് ജയിലില്‍ പ്രത്യേക പരിഗണന കിട്ടുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്ന് ആനി സ്വീറ്റി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW