Friday, November 24, 2017 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 10.17 AM

തകര്‍പ്പന്‍ ജയം നേടി റയലും സിറ്റിയും ; ക്രിസ്ത്യാനോയ്ക്ക് ഡബിള്‍ മെസ്സിയെ മറികടന്നു

uploads/news/2017/09/145939/christiano.jpg

മാഡ്രിഡ്: റയലിന് ക്രിസ്ത്യാനോ റൊണാള്‍ഡോയും മാഞ്‌സ്റ്റര്‍ സിറ്റിക്ക് ജോണ്‍ സ്‌റ്റോണ്‍സും ഡബിള്‍ കുറിച്ച മത്സരത്തില്‍ റയല്‍മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ടോട്ടന്‍ഹാം ഹോട്‌സ്പറിനും യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ തുടക്കം. മൂന്നാമത്തെ ഇംഗ്‌ളീഷ് ടീം ലിവര്‍പൂള്‍ സമനിലയില്‍ കുടുങ്ങിയപ്പോള്‍ പോര്‍ച്ചുഗീസ് ക്‌ളബ്ബ് എഫ് സി പോര്‍ട്ടോയ്ക്ക് അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടു.

മാഡ്രിഡില്‍ നടന്ന മത്സരത്തില്‍ അപ്പോയല്‍ നിക്കോസിയയാണ് റയലിനോട് തോറ്റത്. ആദ്യ പകുതിയില്‍ ക്‌ളോസ്‌റേഞ്ച് ഷോട്ടിലൂടെ ആദ്യം ഗോള്‍ നേടിയ ക്രിസ്ത്യാനോ രണ്ടാം പകുതിയില്‍ പെനാല്‍റ്റിയില്‍ നിന്നും സ്‌കോര്‍ ചെയ്തപ്പോള്‍ റയലിന് വിജയം ഈസിയായി. ബോക്‌സില്‍ ഒരു ബൈസൈക്കിള്‍ കിട്ടിലൂടെ ടീമിന്റെ മൂന്നാംഗോള്‍ നായകന്‍ സെര്‍ജി റാമോസ് നേടി. ടീമിനായി രണ്ടു ഗോള്‍ നേടിയ ക്രിസ്ത്യാനോ ചാംപ്യന്‍സ് ലീഗിലെ ഹോംമാച്ചില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മെസ്സിയേക്കാള്‍ ഒരു ഗോള്‍ കൂടുതലടിച്ചു. 55 ഗോളാണ് ക്രിസ്ത്യനായുടെ സമ്പാദ്യം.

പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ 11 ഗോളടിച്ച മെസ്സിയുടെ പെനാല്‍റ്റി ഗോളുകളുടെ എണ്ണം മറികടക്കാനും ക്രിസ്ത്യാനോയ്ക്കായി. ഡച്ച് ക്‌ളബ്ബ് ഫെയര്‍നൂദായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്നില്‍ വീണുപോയത്. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളിന് പിന്നിലായ അവര്‍ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. സ്‌റ്റോണ്‍സ് ഇരുപകുതികളിലുമായി നേടിയ ഗോള്‍ ഉള്‍പ്പെടെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. മറ്റ് രണ്ടു ഗോളുകള്‍ സൂപ്പര്‍താരങ്ങളായ അഗ്യൂറോയും ജീസസും നേടി.

അവസാന മിനിറ്റില്‍ വെര്‍ട്ടോഗന്‍ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്ത് പോയെങ്കിലും ടോട്ടനം 3-1 ന് ജര്‍മ്മന്‍ സൈഡായ ബോറൂഷ്യയെ കെട്ടുകെട്ടിച്ചു. സോംഗ് ഹൂ മിന്‍, കാന്‍ എന്നിവരുടെ ഗോളുകളില്‍ ടോട്ടനം കുതിച്ചു കയറി. കാന്‍ ഇരട്ടഗോള്‍ നേടി. യാര്‍മെലെങ്കോയിലൂടെ ഒരു ഗോള്‍ കുറിക്കാനേ ബോറൂഷ്യയ്ക്ക് കഴിഞ്ഞുള്ളൂ. ആദ്യ ഗോള്‍ നേടിയ സണ്‍ ഹോംഗ് ഇതോടെ കഴിഞ്ഞ ഒമ്പതു കളികളില്‍ ബോറൂഷ്യയ്‌ക്കെതിരേ കുറിക്കുന്ന ഏഴാം ഗോളായിരുന്നു. വെംബ്‌ളിയില്‍ കളിച്ച 11 മത്സരത്തിലും ടോട്ടനം തോല്‍വിയറിയാതെ മുന്നേറി. പത്തു മത്സരം ഇംഗ്‌ളണ്ടില്‍ കളിച്ചിട്ടും ഏഴെണ്ണത്തിലും ബോറൂഷ്യ തോല്‍ക്കുകയായിരുന്നു.

പ്രീമിയര്‍ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ സിറ്റിയോട് ഏറ്റ കനത്ത തിരിച്ചടിയില്‍ നിന്നും മോചിതമാകാന്‍ ലിവര്‍പൂളിന് ഇത്തവണയും കഴിഞ്ഞില്ല. ഫിര്‍മിനോ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മത്സരത്തില്‍ സ്പാനിഷ് ക്‌ളബ്ബ് സെവില്ല അവരെ 2-2 സമനിലയില്‍ തളച്ചു. അവസാന മിനിറ്റില്‍ ഗോമസ് ചുവപ്പുകാര്‍ഡ് കാണുകയും ചെയ്തു. ഫിര്‍മിനോയും സലായും ലിവര്‍പൂളിനായി ഗോള്‍ നേടിയപ്പോള്‍ സെവില്ലയ്ക്കായി ബെന്‍ യെദ്ദാറും കൊറീയയുമായിരുന്നു ഗോളുകള്‍ നേടിയത്. നേരത്തേ ബേസലിനായി അരങ്ങേറ്റ മത്സരത്തില്‍ ഗോളടിച്ച ഈജിപ്ഷ്യന്‍ താരം സലാ ഇന്നലെ ലിവര്‍പൂളിനായും ചാംപ്യന്‍സ് ലീഗില്‍ ഗോളടിച്ചു തന്നെ തുടങ്ങി. 2007 ഡിസംബറില്‍ സ്റ്റീവന്‍ ജെറാഡ് മാര്‍സെലിക്കെതിരേ പെനാല്‍റ്റി നശിപ്പിച്ചതിന് ശേഷം ഇതാദ്യമായി ഫിര്‍മിനോയും പെനാല്‍ട്ടി നശിപ്പിച്ചു.

അപ്രതീക്ഷിതമായി തിരിച്ചടി നേരിട്ട എഫ്‌സി പോര്‍ട്ടോ തുര്‍ക്കി ക്‌ളബ്ബ് ബസിക്താസിനോട് തോറ്റു. സൂസാ കോണ്‍സിയാവോ, ടോസണ്‍, ബാബേല്‍ എന്നിവരാണ് ബസിക്താസിനായി സ്‌കോര്‍ ചെയ്തത്. എന്നാല്‍ എഫ് സി പോര്‍ട്ടോയുടെ ഏകഗോള്‍ ടോസികിന്റെ വകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW