Sunday, February 18, 2018 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 09.58 AM

മലേഷ്യയില്‍ മതപഠനശാലയില്‍ തീപിടുത്തം: 23 വിദ്യാര്‍ത്ഥികള്‍ അടക്കം 25 മരണം

ക്വാലാലംപുരിലെ തഹഫിസ് ദാരുള്‍ ഖുറാന്‍ ഇത്തിഫഹിയത്തിലാണ് തീപിടുത്തമുണ്ടായത്. രണ്ടു നിലയുള്ള കെട്ടിടം ഏറെക്കുറെ കത്തിനശിച്ചു.
Malaysia, fire

ക്വാലാലംപൂര്‍: മലേഷ്യയില്‍ ഒരു മതപഠനശാലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 23 വിദ്യാര്‍ത്ഥികളും രണ്ട് വാര്‍ഡന്‍മാരും മരിച്ചു. ക്വാലാലംപുരിലെ തഹഫിസ് ദാരുള്‍ ഖുറാന്‍ ഇത്തിഫഹിയത്തിലാണ് തീപിടുത്തമുണ്ടായത്. രണ്ടു നിലയുള്ള കെട്ടിടം ഏറെക്കുറെ കത്തിനശിച്ചു.

തീപിടുത്തമുണ്ടായി വൈകാതെ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും തീ അതിനകം തന്നെ 25 ജീവനുകള്‍ വിഴുങ്ങിയിരുന്നു. എത്രപേര്‍ മരിച്ചുവെന്ന് ഇപ്പോഴും കൃത്യമായി പറയാന്‍ കഴിയില്ലെന്ന് അഗ്നിശമനസേന വിഭാഗം ഡയറക്ടര്‍ ഖിരുദ്ദീന്‍ ദരമാന്‍ പറഞ്ഞു. മലേഷ്യ 20 വര്‍ഷത്തിനുള്ളില്‍ നേരിട്ടുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

തീയില്‍ പെട്ടും പുക ശ്വസിച്ചുമായിരിക്കും ഇത്രയും പേര്‍ മരിച്ചതെന്ന് അധികൃതര്‍ പറയുന്നു. ദുരന്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ads by Google
Thursday 14 Sep 2017 09.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW