Friday, February 23, 2018 Last Updated 11 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 09.03 AM

പിന്നീട് ഒരിക്കലും അത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല ; ഒടുവില്‍ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പന്തിന്റെ രഹസ്യം ഷെയ്ന്‍ വോണ്‍ വെളിപ്പെടുത്തി

uploads/news/2017/09/145933/shane-warne.jpg

സിഡ്നി: ആഷസ് ടെസ്റ്റിലെ ആ പന്ത് ഓര്‍മ്മയുണ്ടോ? ലോകം ഏറ്റവും വാഴ്ത്തപ്പെട്ട ഓസ്ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയിന്‍വോണ്‍ മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്ക് ഗാറ്റിംഗിന്റെ സ്റ്റംപ് തെറുപ്പി​ച്ച ഈ നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായ ബോള്‍. 48 തികയുന്ന ഷെയിന്‍ വോണ്‍ ഇതാദ്യമായി താന്‍ അന്നെറിഞ്ഞ ആ പന്തിന്റെയും അപാരമായി ടേണ്‍ ചെയ്ത് മൈക്ക് ഗാറ്റിംഗിനെ ബൗള്‍ഡാക്കിയതുമായ ആ ബോളിന്റെ വിശേഷം പറയുന്നു.

1993ലെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടിയപ്പോളായിരുന്നു വോണിന്റെ മാന്ത്രിക ബോള്‍ പിറന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ​മൈതാനത്ത് ലെഗ് സ്റ്റംപിന് പുറത്ത് പിച്ച്‌ ചെയ്ത പന്ത് ഇംഗ്ലണ്ട് താരം മൈക്ക് ഗാറ്റിംഗിന്‍റെ ഓഫ് സ്റ്റംപ് തെറുപ്പിച്ചുകൊണ്ടാണ് പോയത്. അതേ സമയം യാദൃശ്ചികമായാണ് ഈ വിക്കറ്റ് നേടാനായത്. അതുകൊണ്ടു തന്നെ പിന്നീടൊരിക്കലും അതാവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുമില്ല. താരം പറഞ്ഞു.

തന്റെ കരിയറും ജീവിതവും ഗാറ്റിംഗിന്റെ വിക്കറ്റ് മാറ്റിമറിച്ചതായി വോണ്‍ വെളിപ്പെടുത്തി. ലെഗ് സ്പിന്നര്‍മാര്‍ക്ക് മാതൃകയായ പന്ത് തനിക്കെറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐസിസിയാണ് സ്പിന്‍ മാന്ത്രികന്‍ പിറന്നാളാശംസകള്‍ നേര്‍ന്ന് അഭിമുഖം ട്വിറ്ററില്‍ പങ്കുവെച്ചു.

നൂറ്റാണ്ടിലെ പന്ത് തന്നെയായിരുന്നു അത്. സ്പിന്നര്‍മാരെ നന്നായി കളിക്കുന്ന മൈക്ക് ഗാറ്റിംഗിന്റെ ഇടതുഭാഗത്ത്കുത്തിയ ശേഷം ടേണ്‍ ചെയ്ത് പന്ത്
ഓഫ് സ്റ്റംപിലേക്ക് പാഞ്ഞു കയറി. ആ മല്‍സരത്തില്‍ 137 റണ്‍സ് വഴങ്ങി 8 വിക്കറ്റുകള്‍ വോണ്‍ വീഴ്ത്തി മാന്‍ ഓഫ് ദ് മാച്ച്‌ പുരസ്കാരം നേടിയിരുന്നു. 145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകളുമായി റെക്കോര്‍ഡ് ബുക്കില്‍ മുത്തയ്യ മുരളീധരനു പിന്നില്‍ രണ്ടാമനാണ് ഷെയ്ന്‍ വോണ്‍.

Ads by Google
Ads by Google
TRENDING NOW