Thursday, June 07, 2018 Last Updated 28 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 08.53 AM

സദാചാരക്കാര്‍ വീണ്ടും പന്തെറിഞ്ഞു; അടിച്ചു പറത്തി ഇന്ത്യന്‍ നായിക മിതാലി രാജ്

uploads/news/2017/09/145930/mithhali.jpg

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന് സദാചാരം പഠിപ്പിക്കാനെത്തുന്നവര്‍ക്ക് എങ്ങിനെ മറുപടി നല്‍കണമെന്ന് നന്നായി അറിയാം. ഗ്ലാമറസായി വസ്ത്രം ധരിച്ചതിന്റെ പേരില്‍ ഏറെ പരിഹാസം കേട്ട മിതാലി അതിന് നിശബ്ദമായി മറുപടി നല്‍കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ട്വിറ്ററില്‍ ഗ്ലാമറസായ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് സദാചാരം പറയുന്നവരെ നിശ്ശബ്ദരാക്കിയത്.

നേരത്തെ ഗ്ലാമറസായുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ മിതാലിക്ക് സോഷ്യല്‍ മീഡിയയില്‍ ആക്രമണം നേരിട്ടിരുന്നു. കൂട്ടുകാരികള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് നിങ്ങള്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കാന്‍ പോണ്‍ സ്റ്റാര്‍ ഒന്നുമല്ലല്ലോ എന്നുവരെ മിതാലി പരിഹാസം കേട്ടിരുന്നു. മാത്രമല്ല, ആളുകള്‍ നിങ്ങളെ മാതൃകയായി കാണുന്നുണ്ടെന്നും അതുകൊണ്ട് ആ ചിത്രം ഉടൻ ഡിലീറ്റ് ചെയ്യൂ എന്നും കമന്റുകള്‍ വന്നു.

മുമ്ബും മിതാലി ട്വിറ്ററില്‍ പരിഹാസ കഥാപാത്രമായിട്ടുണ്ട്. അന്ന് കക്ഷത്തിലെ വിയര്‍പ്പ് പറ്റിയ വസ്ത്രം ധരിച്ചതിന്റെ പേരിലായിരുന്നു ആ ആക്രമണം. അന്ന് മിതാലി അതിന് ചുട്ട മറുപടി നല്‍കിയിരുന്നു. ഇന്ത്യക്ക് വേണ്ടി ഏറെ വിയര്‍പ്പൊഴുക്കിയിട്ടു തന്നെയാണ് ഇവിടെ വരെ എത്തിയതെന്നായിരുന്നു മിതാലി പറഞ്ഞിരുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW