Friday, June 01, 2018 Last Updated 55 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 07.26 AM

വയറിന്റെ ഇരുവശത്തും നെഞ്ചിനും കുത്തേറ്റ് കുടല്‍ പുറത്തുവന്നു, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു ; സ്വാമിനാഥനെ മുമ്പ് ഷോക്കടിപ്പിച്ചു കൊല്ലാനും ശ്രമിച്ചു

uploads/news/2017/09/145924/swaminathan.jpg

പാലക്കാട് : തോലന്നൂരില്‍ വിമുക്തഭടനെയും ഭാര്യയെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട സ്വാമിനാഥന്‍ തന്നെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് കോട്ടായി പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 31-നു രാത്രി സ്വാമിനാഥനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടന്നതായിട്ടാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വീടിനു പുറത്തുള്ള ഫ്യൂസില്‍ കുത്തിയ കമ്പി കിടപ്പുമുറിയിലേക്കിട്ടായിരുന്നു കൊലപാതകശ്രമം. പ്രേമകുമാരി ആശുപത്രിയിലായതിനാല്‍ അന്ന് സ്വാമിനാഥന്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ അന്ന് പദ്ധതി നടന്നില്ല. പൂളയ്ക്കാപറമ്പില്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും മരുമകളെ െകെകള്‍ കൂട്ടിക്കെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ആറരയോടെ പാലുമായെത്തിയ സ്ത്രീയാണ് അടുക്കളമുറിയില്‍ കെട്ടിയിടപ്പെട്ട നിലയില്‍ ഷീജയെ കണ്ടെത്തിയത്. അടുക്കളവാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഉടനെ സമീപത്തു താമസിക്കുന്ന സ്വാമിനാഥന്റെ സഹോദരന്‍ ചന്ദ്രനെ വിവരം അറിയിച്ചു.

അയല്‍ക്കാരും ബന്ധുക്കളും എത്തിയപ്പോഴാണ് സ്വീകരണമുറിയില്‍ സ്വാമിനാഥന്റെ മൃതദേഹം കണ്ടത്. വയറിന്റെ ഇരുവശങ്ങളിലും നെഞ്ചിനു നടുവിലും കുത്തേറ്റിരുന്നു. കുടല്‍ പുറത്തുവന്ന നിലയിലാണ്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചിരുന്നു. കിടപ്പുമുറിയിലാണ് പ്രേമകുമാരിയുടെ മൃതദേഹം കണ്ടത്. ഇവരെ ശ്വാസംമുട്ടിക്കുകയും വയറില്‍ കുത്തുകയും ചെയ്തിട്ടുണ്ടെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി: എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു. അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്നാണ് ഷീജയെ ആശുപത്രിയിലേക്ക് മാറ്റിയത്. വീട്ടില്‍ പലേടത്തും മുളകുപൊടി വിതറിയിരുന്നു. വസ്ത്രങ്ങള്‍ വലിച്ചുവാരിയിട്ടിരുന്നു. വാതിലുകളൊന്നും തകര്‍ക്കാതെ കൊലയാളി രാത്രി വീട്ടിനുള്ളില്‍ കയറിയതെങ്ങനെ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബോധം വീണ്ടെടുത്തെങ്കിലും ഒന്നും പറയാതിരുന്ന ഷീജയുടെ മൊെബെല്‍ കോളുകളും ഇതിനിടെ പരിശോധിച്ചു.

തേനൂരില്‍നിന്ന് തോലന്നൂരിലേക്കു പുറപ്പെട്ടപ്പോള്‍ സദാനന്ദന്‍, ഷീജയെ ഫോണില്‍ വിളിച്ചിരുന്നെന്നു വ്യക്തമായി. ജില്ലാ ക്രൈം സ്‌ക്വാഡാണ് മണിക്കൂറുകള്‍ക്കകം സദാനന്ദനിലേക്ക് അന്വേഷണം എത്തിച്ചത്. ഷീജ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലാണ്. ഷീജയുടെ ഭര്‍ത്താവ് പ്രദീപ് െസെനികനാണ്. പ്രമോദ് (ദുബായ്), പ്രസീത എന്നിവരാണ് സ്വാമിനാഥന്റെ മറ്റു മക്കള്‍.

Ads by Google
Ads by Google
Loading...
TRENDING NOW