Saturday, November 25, 2017 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.20 AM

വടക്കേമലയില്‍ ഉരുള്‍പൊട്ടല്‍; കൃഷിയിടങ്ങള്‍ ഒലിച്ചുപോയി, രണ്ട് വാഹനങ്ങള്‍ മണ്ണിനടിയില്‍

മണ്ണിടിച്ചിലില്‍ ബൈക്കുകളും മൂടിപ്പോയി. മണ്ണിടിച്ചിലിനെ തുടര്‍ന്ന്‌ ദേശീയപാത 183 ല്‍ വളഞ്ഞങ്കാനം വളവില്‍ മരം വീണ്‌ 45 മിനിട്ട്‌ ഗതാഗതം തടസപ്പെട്ടു.
uploads/news/2017/09/145921/k4.jpg

ഏന്തയാര്‍: മണിക്കൂറുകള്‍ നിര്‍ത്താതെ പെയ്‌ത കനത്ത മഴയില്‍ വടക്കേമലയില്‍ ഉരുള്‍പൊട്ടി. മലവെള്ളപ്പാച്ചിലില്‍ നിരവധി കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായെന്നാണു പ്രാഥമിക വിവരം. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ്‌ ഉരുള്‍ പൊട്ടിയത്‌.

മലവെള്ളപ്പാച്ചിലില്‍ രണ്ട്‌ വാഹനങ്ങള്‍ മണ്ണിനടിയിലായി. വഴിയരികിലെ ഷെഡില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന താഴോത്ത്‌കോരോത്ത്‌ സന്തോഷിന്റെ ഓട്ടോയും ജീപ്പുമാണു മണ്ണിനടിയിലായത്‌. ഇന്നലെ രാത്രി ഒന്‍പതോടെയാണു വാഹങ്ങളുടെ മുകളിലേയ്‌ക്ക്‌ മണ്ണ്‌ ഇടിഞ്ഞു വീണത്‌. മണ്ണിടിച്ചിലില്‍ ബൈക്കുകളും മൂടിപ്പോയി. മണ്ണിടിച്ചിലിനെ തുടര്‍ന്ന്‌ ദേശീയപാത 183 ല്‍ വളഞ്ഞങ്കാനം വളവില്‍ മരം വീണ്‌ 45 മിനിട്ട്‌ ഗതാഗതം തടസപ്പെട്ടു.

ഫയര്‍ ഫോഴ്‌സിന്റെയും പോലിസിന്റെയും സംഘങ്ങള്‍ എത്തിയാണു തടസം നിക്കം ചെയ്‌തത്‌. കുട്ടിക്കാനം ഐ.എച്ച്‌.ആര്‍.ഡി. കോളജിന്‌ സമീപവും റോഡില്‍ മണ്ണിടിഞ്ഞു വീണ്‌ ഗതാഗത തടസമുണ്ടായി. ഇവിടെ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി.

മഴ തുടരുന്നതിനാല്‍ ഉരുള്‍ പൊട്ടല്‍ തുടര്‍ന്നേക്കാമെന്ന ഭീതിയിലാണു നാട്ടുകാര്‍. വടക്കേമല, തെക്കേമല, പെരുവന്താനം, അഴങ്ങാട്‌, മേലോരം, മുറിഞ്ഞപുഴ തുടങ്ങിയ പ്രദേശങ്ങള്‍ ഉരുള്‍ പൊട്ടല്‍ ഭീതിയിലാണ്‌. വടക്കേമല കനകപുരം ജോസ്‌ മലമാക്കലിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീഴാറായ നിലയിലാണ്‌. ഏന്തയാര്‍ ഈസ്‌റ്റില്‍ പഞ്ചായത്ത്‌ വക നിര്‍മാണ സാമഗ്രികള്‍ ഒഴുകിപ്പോയി.

Ads by Google
Thursday 14 Sep 2017 02.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW