Sunday, November 19, 2017 Last Updated 9 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.20 AM

നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം , 'അന്വേഷണം സിനിമാക്കഥപോലെയോ?'

uploads/news/2017/09/145920/k3.jpg

കൊച്ചി: നടിയെ ആക്രമിച്ചകേസിലെ അന്വേഷണം സിനിമാക്കഥപോലെയാണോ എന്നും അനന്തമായി നീളുകയാണോ എന്നും ഹൈക്കോടതി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പ്രതികൂല പരാമര്‍ശം.
നാദിര്‍ഷയുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്‌ച പരിഗണിക്കുംവരെ തല്‍സ്‌ഥിതി തുടരാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. അതിനാല്‍ ഹര്‍ജിയില്‍ തീരുമാനമാകുംവരെ അറസ്‌റ്റുണ്ടാവില്ല. നാദിര്‍ഷയോടു നാളെ അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. നാദിര്‍ഷയെ പ്രതിയാക്കാന്‍ നിലവില്‍ തെളിവില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കേസില്‍ കുറ്റപത്രം കൊടുത്തശേഷം പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത്‌ ആരെയെങ്കിലും തൃപ്‌തിപ്പെടുത്താനാണോ എന്നു ഹൈക്കോടതി ചോദിച്ചു.
അന്വേഷണം അനന്തമായി നീളുകയാണല്ലോ. അന്വേഷണം ഫെബ്രുവരിയില്‍ തുടങ്ങിയതല്ലേ. സിനിമാക്കഥ പോലെയാണല്ലോ പോകുന്നത്‌. ചോദ്യം ചെയ്‌തു കുറ്റപത്രം കൊടുത്ത കേസിലെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത്‌ ഏതു നിയമപ്രകാരമാണ്‌, ഇപ്പോള്‍ നടക്കുന്നത്‌ തുടരന്വേഷണമാണോ അതിന്‌ കോടതിയുടെ അനുമതി വാങ്ങിയിട്ടുണ്ടോ, എന്നിങ്ങനെ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടികള്‍ പ്രോസിക്യൂഷന്‌ ഉണ്ടായിരുന്നില്ല. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ട എന്നും കോടതി പറഞ്ഞു.
രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന്‌ ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ തീര്‍ത്തു പറഞ്ഞു. നാദിര്‍ഷയും കേസിലെ പ്രധാന പ്രതിയായ സുനില്‍കുമാറുമായി 10 മിനിട്ടോളം പല തവണയായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്‌.
മുമ്പു നല്‍കിയ മൊഴികളില്‍ കൂടുതല്‍ വിശദീകരണം ആവശ്യമുള്ളതിനാലാണ്‌ നാദിര്‍ഷയെ വീണ്ടും വിളിക്കുന്നതെന്നും പ്രതിയാക്കാന്‍ തല്‍ക്കാലം തെളിവില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ്‌ നാദിര്‍ഷയോട്‌ നാളെ അന്വേഷണ സംഘത്തിന്‌ മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്‌.

Ads by Google
Thursday 14 Sep 2017 02.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW