Thursday, September 14, 2017 Last Updated 54 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.20 AM

കടകംപള്ളിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം വിവാദമായി

uploads/news/2017/09/145917/k9.jpg

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദര്‍ശനവും വഴിപാടും നടത്തിയതു വിവാദമായി. ശ്രീകൃഷ്‌ണജയന്തി ദിവസം ക്ഷേത്രത്തിലെത്തിയ മന്ത്രി വീട്ടുകാരുടെ പേരില്‍ പുഷ്‌പാഞ്‌ജലി അടക്കമുള്ള വഴിപാടുകള്‍ കഴിപ്പിച്ചു.
മടങ്ങുന്നതിനു മുമ്പ്‌ കാണിക്കയിടാനും മന്ത്രി മറന്നില്ല. വഴിപാടുകള്‍ക്കു കൈയില്‍ കരുതിയ തുകയില്‍ ബാക്കിവന്നത്‌ അന്നദാനത്തിനും നല്‍കി. ഭാഗവത സപ്‌താഹം നടക്കുന്ന ആധ്യാത്മികഹാളിലും മന്ത്രി സന്ദര്‍ശനം നടത്തി. ക്ഷേത്രദര്‍ശനത്തില്‍ സംതൃപ്‌തിയുണ്ടെന്നു മന്ത്രി വ്യക്‌തമാക്കുകയും ചെയ്‌തു. ഒരു മന്ത്രി ഇവിടേക്കു വരുന്നത്‌ ആദ്യമാണ്‌. ജി. സുധാകരന്‍ മന്ത്രിയായിരിക്കെ വന്നിരുന്നുവെങ്കിലും തൊഴുകയോ വഴിപാടുകള്‍ കഴിപ്പിക്കുകയോ ചെയ്‌തില്ല.
സി.പി.എം. മന്ത്രിമാര്‍ ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ വഴിപാടുകള്‍ കഴിപ്പിക്കുന്ന പതിവില്ല. സി.പി.എം. മന്ത്രിയുടെ ക്ഷേത്ര ദര്‍ശനത്തെ ബി.ജെ.പി. സ്വാഗതം ചെയ്‌തു.
വിശ്വാസത്തിന്റെ കാര്യത്തില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പു പുറത്തു വന്നെന്നും അവര്‍ കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ പാലക്കാട്‌ പ്ലീനത്തില്‍ വിശ്വാസത്തിന്റെ ഭാഗമായ പൂജകളില്‍ നേതാക്കള്‍ പങ്കെടുക്കരുതെന്നു നിര്‍ദേശിച്ചിരുന്നു. ആണ്‍ പൂതനയായിട്ടാണോ കൃഷ്‌ണഭക്‌തനായിട്ടാണോ മന്ത്രി ഗുരുവായൂരില്‍ ദര്‍ശനം നടത്തിയതെന്നു വ്യക്‌തമാക്കണമെന്നു ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ബി. ഗോപാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.
ശോഭായാത്ര തകര്‍ക്കാന്‍ ശ്രമിച്ച സി.പി.എം. നടപടിക്കുള്ള മറുപടിയാണു അവരുടെ തന്നെ മന്ത്രിയുടെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നതായി ആര്‍.എസ്‌.എസ്‌. നേതാക്കള്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 14 Sep 2017 02.20 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW