Tuesday, November 21, 2017 Last Updated 42 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.20 AM

രാമന്തളി ഉപതെരഞ്ഞെടുപ്പ്‌: സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്‌

കൊച്ചി: കണ്ണൂര്‍ രാമന്തളി ഗ്രാമപഞ്ചായത്തിലെ 13 -ാം വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ആവശ്യമായ പോലീസ്‌ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടു. ക്രമസമാധാനപ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ റിപ്പോര്‍ട്ടുണ്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ കോടതിയില്‍ വ്യക്‌തമാക്കിയതിനെത്തുടര്‍ന്നാണ്‌ ഉത്തരവ്‌. നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിക്കണമെന്നു ജില്ലാ കലക്‌ടറോടു കോടതി നിര്‍ദേശിച്ചു. ഐ.ഡി. കാര്‍ഡ്‌ നിര്‍ബന്ധമാക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ കോടതിയില്‍ വ്യക്‌തമാക്കി. യു.ഡി.എഫ്‌. പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്‌ഥാനാര്‍ഥി കെ.പി. രാജേന്ദ്രകുമാറിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

Ads by Google
Thursday 14 Sep 2017 02.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW