Friday, February 23, 2018 Last Updated 21 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.20 AM

ഡി സിനിമാസ്‌: ഹര്‍ജി പരിഗണിക്കുന്നത്‌ മാറ്റി

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്‌ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കൈയേറ്റം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത്‌ വിജിലന്‍സ്‌ കോടതി 27 ലേക്ക്‌ മാറ്റി. ദിലീപിനെയും തൃശൂര്‍ മുന്‍ കലക്‌ടര്‍ എം.എസ്‌. ജയയെയും പ്രതികളാക്കി തൃശൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ്‌ നല്‍കിയ ഹര്‍ജിയാണു മാറ്റിയത്‌. അതിനിടെ, എറണാകുളം സ്വദേശി കെ.ബി. സന്തോഷ്‌ നല്‍കിയ പരാതിയില്‍ ഉടമസ്‌ഥനെ സംബന്ധിച്ച അന്തിമവാദം കേള്‍ക്കല്‍ കലക്‌ടറുടെ ചേമ്പറില്‍ ഇന്നു നടക്കും. ലാന്‍ഡ്‌ റവന്യൂ കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്‌.
പരാതിയുടെ അടിസ്‌ഥാനത്തില്‍ ജില്ലാ സര്‍വേയര്‍ സ്‌ഥലം അളന്ന്‌ പരിശോധിച്ചിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിന്റെ ഒന്നര സെന്റ്‌് മാത്രമാണ്‌ ഡി സിനിമാസ്‌ ഭൂമിയില്‍ കൂടുതലായി ഉള്ളതെന്നും കൈയേറ്റമില്ലെന്നുമാണ്‌ സര്‍വേയര്‍ കണ്ടെത്തിയത്‌.
എന്നാല്‍ സ്‌ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട്‌ പോക്കുവരവ്‌ നടത്തിയതില്‍ ഉള്‍പ്പെടെ അവ്യക്‌തതകള്‍ ഉണ്ടെന്ന പരാതിയില്‍ ഉടമസ്‌ഥാവകാശം സംബന്ധിച്ച യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ കലക്‌ടര്‍ ദിലീപിനോട്‌ ആവശ്യപ്പെട്ടു. പ്രത്യേക ദൂതന്‍ മുഖേന ദിലീപിന്റെ വീട്ടില്‍ എത്തിയാണു വ്യാഴാഴ്‌ച ഹാജരാകാന്‍ നോട്ടീസ്‌ നല്‍കിയത്‌. കൈയേറ്റക്കാരെ കലക്‌ടര്‍ ഉള്‍പ്പെടെ സഹായിക്കുകയാണെന്ന്‌ കാണിച്ച്‌ കലക്‌ടര്‍ക്ക്‌ എതിരെ ലാന്‍ഡ്‌ റവന്യു കമ്മിഷണര്‍ക്ക്‌ സന്തോഷ്‌ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന്‌ ലാന്‍ഡ്‌ റവന്യൂ കമ്മിഷണര്‍ കലക്‌ടര്‍ക്ക്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.

Ads by Google
Thursday 14 Sep 2017 02.20 AM
YOU MAY BE INTERESTED
TRENDING NOW