Tuesday, November 21, 2017 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.20 AM

21 മുതല്‍ ഹാജിമാര്‍ മടങ്ങിയെത്തും

നെടുമ്പാശേരി: സംസ്‌ഥാന ഹജ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്‌ കര്‍മം നിര്‍വഹിക്കാന്‍ യാത്രയായ ഹാജിമാര്‍ 21 മുതല്‍ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ മടങ്ങിയെത്തും.
മദീന വിമാനത്താവളത്തില്‍നിന്നാണു ഹാജിമാര്‍ മടങ്ങുന്നത്‌. 21 നു പുലര്‍ച്ചെ 5.45 ന്‌ 300 ഹാജിമാരുടെ ആദ്യസംഘം നെടുമ്പാശേരിയിലെത്തും. 39 സര്‍വീസുകളാണു മടക്കയാത്രയ്‌ക്കായി സൗദി എയര്‍ലൈന്‍സ്‌ ചാര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. 38 വിമാനങ്ങളില്‍ 300 പേര്‍ വീതവും അവസാന വിമാനത്തില്‍ 407 പേരുമാണ്‌ ഉണ്ടാകുക.
കേരളത്തില്‍നിന്നുള്ള 11470 പേരും ലക്ഷദ്വീപില്‍നിന്നുള്ള 305 പേരും മാഹിയില്‍നിന്നുള്ള 32 പേരും ഉള്‍പ്പെടെ 11807 പേരാണ്‌ നെടുമ്പാശേരിയില്‍നിന്നു ഹജ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്‌ കര്‍മത്തില്‍ പങ്കെടുക്കാന്‍ യാത്രയായത്‌. ഹാജിമാരുടെ മടക്കയാത്രയുടെ ക്രമീകരണങ്ങള്‍ തീരുമാനിക്കാന്‍ സംസ്‌ഥാന ഹജ്‌ കമ്മിറ്റി യോഗം ഇന്നു കരിപ്പൂരില്‍ നടക്കും. ഒക്‌ടോബര്‍ നാലിന്‌ ഉച്ചയ്‌ക്ക്‌ 11.45 ന്‌ അവസാനസംഘമെത്തും.

Ads by Google
Thursday 14 Sep 2017 02.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW