Thursday, June 21, 2018 Last Updated 24 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.20 AM

കിറ്റ്‌കോ പദ്ധതികളുടെ ഉദ്‌ഘാടനം നാളെ

കൊച്ചി: പ്രമുഖ പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്‌ഥാപനമായ കിറ്റ്‌കോ 45-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി എം.എസ്‌.എം.ഇ. രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ കര്‍മപദ്ധതിക്കു രൂപംനല്‍കും. എം.എസ്‌.എം.ഇ. ഹാന്‍ഡ്‌ ഹോള്‍ഡിങ്‌ സര്‍വീസ്‌ എന്ന പദ്ധതിയുടെ ഉദ്‌ഘാടനം നാളെ വ്യവസായമന്ത്രി എ.സി. മൊയ്‌തീന്‍ നിര്‍വഹിക്കുമെന്ന്‌ കിറ്റ്‌കോ മാനേജിങ്‌ ഡയറക്‌ടര്‍ സിറിയക്‌ ഡേവിസ്‌ അറിയിച്ചു.
എം.എസ്‌.എം.ഇ. സ്‌ഥാപനങ്ങള്‍ നേരിടുന്ന മൂന്നു പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ കര്‍മപദ്ധതിയിലൂടെ കിറ്റ്‌കോ ലക്ഷ്യമിടുന്നത്‌.
കിറ്റ്‌കോ ജനറല്‍ മാനേജര്‍ രഞ്‌ജിത്‌ ഡൊമിനിക്ക്‌, സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ സജിത്‌കുമാര്‍ ഇ.വി. എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Thursday 14 Sep 2017 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW