Thursday, September 14, 2017 Last Updated 46 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.17 AM

ഋതബ്രത ബാനര്‍ജിയെ സി.പി.എം. പുറത്താക്കി

uploads/news/2017/09/145885/d2.jpg

കൊല്‍ക്കത്ത: എസ്‌.എഫ്‌.ഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഋതബ്രത ബാനര്‍ജി എം.പിയെ സി.പി.എം. പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണു നടപടി.
രാജ്യസഭാ എം.പിയായ അദ്ദേഹം ആഡംബര ജീവിതത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും പേരില്‍ സസ്‌പെന്‍ഷനിലായിരുന്നു. പശ്‌ചിമ ബംഗാള്‍ സംസ്‌ഥാന സെക്രട്ടേറിയറ്റാണു പുറത്താക്കാനുള്ള തീരുമാനമെടുത്തത്‌.
ഋതബ്രത യാത്രബത്തയായി 69.25 ലക്ഷം രൂപ കൈപ്പറ്റിയെന്ന ചാനല്‍ റിപ്പോര്‍ട്ടാണ്‌ അദ്ദേഹത്തിനു കൂടുതല്‍ തിരിച്ചടിയായത്‌. ഋതബ്രതയുടെ ആഡംബര ഭ്രമത്തിനെതിരേ സാമൂഹിക മാധ്യമത്തിലൂടെ വിമര്‍ശിച്ച വ്യക്‌തിക്കെതിരേ അദ്ദേഹം രംഗത്തുവന്നതും വിവാദമായി. ആരോപണമുന്നതിച്ച താലൂക്ക്‌ദാറിനെതിരേ നടപടി വേണമെന്നു അദ്ദേഹത്തിന്റെ തൊഴിലുടമയോടു ഋതബ്രത ആവശ്യപ്പെട്ടത്‌ കൂടുതല്‍ വിവാദമായി.
ഋതബ്രതയുടെ ജീവിതശൈലി കമ്യൂണിസ്‌റ്റിനു നിരക്കാത്തതാണെന്ന മുന്‍ ഭാര്യ ഉര്‍ബയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദേഹത്തെ പാര്‍ട്ടി ശാസിച്ചിരുന്നു.
ജൂണ്‍ രണ്ടിനു മൂന്നു മാസത്തെ സസ്‌പെന്‍ഷന്‍ നല്‍കി. ഇതിനിടയില്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കു തന്നോട്‌ അസൂയയാണെന്ന്‌ അദ്ദേഹം പറഞ്ഞത്‌ കൂടുതല്‍ വിവാദമായി. പ്രകാശ്‌ കാരാട്ടിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു ഋതബ്രത.

Ads by Google
Advertisement
Thursday 14 Sep 2017 02.17 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW