Thursday, September 14, 2017 Last Updated 55 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.17 AM

ഇന്ത്യയുടെ ബുള്ളറ്റ്‌ ട്രെയിന്‍ പദ്ധതിക്ക്‌ ഇന്നു തറക്കല്ലിടും

uploads/news/2017/09/145884/d1.jpg

അഹമ്മദാബാദ്‌: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ്‌ ട്രെയിന്‍ പദ്ധതിക്കു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്നു തറക്കല്ലിടും. ഗുജറാത്തിലെ അഹമ്മദാബാദിലാണു ചടങ്ങ്‌. അഹമ്മദാബാദ്‌-മുംബൈ 508 കിലോമീറ്റര്‍ ബുള്ളറ്റ്‌ ട്രെയിന്‍ പദ്ധതി ജപ്പാന്റെ സാമ്പത്തികസഹായത്തോടെയാണു നടപ്പാക്കുന്നത്‌. 1,10,000 കോടി രൂപയുടെ പദ്ധതി 2022-23ല്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ.
ഇന്നലെ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ്‌ വിമാനത്താവളത്തിലെത്തിയ ഷിന്‍സോ ആബെയേയും ഭാര്യ ആകി ആബെയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി സ്വീകരിച്ചു. ആബെയുടെ നാലാം ഇന്ത്യന്‍ സന്ദര്‍ശനമാണിത്‌. മോഡിക്കൊപ്പം ഒന്‍പതു കിലോമീറ്റര്‍ റോഡ്‌ ഷോ നടത്തിയ ആബെ മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു.
നെഹ്‌റു മാതൃകയില്‍ കോട്ട്‌ ധരിച്ച ഷിന്‍സോ ആബെയും മോഡിയും പുഷ്‌പാലംകൃതമായ തുറന്ന ജിപ്‌സി വാഹനത്തിലാണു റോഡ്‌ ഷോ നടത്തിയത്‌. ഇരുനേതാക്കളെയും അഭിവാദ്യം ചെയ്യാന്‍ ആയിരക്കണക്കിനു പേര്‍ വീഥിക്കിരുവശവും തടിച്ചുകൂടി. 28 ഇടത്തായി സജ്‌ജീകരിച്ചിരുന്ന കൂറ്റന്‍വേദികളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ സാംസ്‌കാരികവൈവിധ്യം വിളിച്ചോതുന്ന പരിപാടികള്‍ അവതരിപ്പിച്ചു. സബര്‍മതിയില്‍നിന്ന്‌ ഇരുനേതാക്കളും കിഴക്കന്‍ അഹമ്മദാബാദിലെ പ്രസിദ്ധമായ സിദി സയിദ്‌ നി ജാലി മോസ്‌ക്കിലേക്കാണു പോയത്‌.
അഹമ്മദാബാദും ഗാന്ധിനഗറും നിറയെ ജപ്പാന്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കുന്ന കൂറ്റന്‍ ഹോര്‍ഡിങ്ങുകളുംകട്ട്‌ഔട്ടുകളും സ്‌ഥാപിച്ചിരുന്നു. 9,000 പോലീസുകാരെയാണു സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുള്ളത്‌.

Ads by Google
Advertisement
Thursday 14 Sep 2017 02.17 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW