Thursday, September 14, 2017 Last Updated 58 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.17 AM

'യേസ്‌ സര്‍/യേസ്‌ മാം' വേണ്ട, പകരം 'ജയ്‌ഹിന്ദ്‌'

uploads/news/2017/09/145883/d7.jpg

ന്യൂഡല്‍ഹി: കുട്ടികളില്‍ രാജ്യസ്‌നേഹം വളര്‍ത്താന്‍ പുതിയ മാര്‍ഗവുമായി മധ്യപ്രദേശ്‌ സര്‍ക്കാര്‍. സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഇനിമുതല്‍ കുട്ടികള്‍ "ജയ്‌ഹിന്ദ്‌" എന്നു മറുപടി നല്‍കണമെന്നാണു നിര്‍ദേശം. ആദ്യഘട്ടത്തില്‍ സത്‌നാ പട്ടണത്തിലെ സ്വകാര്യ സ്‌കൂളുകളിലാണു ജയ്‌ഹിന്ദ്‌ നിര്‍ബന്ധമാക്കിയത്‌.
ഒക്‌ടോബര്‍ ഒന്നു മുതല്‍ എല്ലാ ദിവസവും രാവിലെ സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ എന്നു മറുപടി നല്‍കുന്നുണ്ടെന്ന്‌ ഉറപ്പാക്കണമെന്നും വിദ്യാഭ്യാസമന്ത്രി വിജയ്‌ ഷാ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സത്‌നയിലെ സ്‌കൂളുകള്‍ക്ക്‌ ഇതുസംബന്ധിച്ച നിര്‍ദേശം മാത്രമാണു നല്‍കിയിരിക്കുന്നതെന്നും രാജ്യസ്‌നേഹവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അധികൃതര്‍ കര്‍ശനമായി നടപ്പാക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷണം വിജയിച്ചാല്‍ പരമ്പരാഗത "യേസ്‌ സര്‍/യേസ്‌ മാം" വിളികള്‍ ഒഴിവാക്കി സംസ്‌ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും "ജയ്‌ഹിന്ദ്‌" നിര്‍ബന്ധമാക്കുമെന്നും അതിനു മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Ads by Google
Advertisement
Thursday 14 Sep 2017 02.17 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW