Friday, February 23, 2018 Last Updated 10 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.17 AM

ക്രിമിനലുകളിലെ ധനികര്‍: ദാവൂദ്‌ ഇബ്രാഹിം രണ്ടാമത്‌

uploads/news/2017/09/145882/d6.jpg

ന്യൂഡല്‍ഹി: കുറ്റവാളികള്‍ക്കിടയിലെ എക്കാലത്തെയും ധനികരുടെ പട്ടികയില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ദാവൂദ്‌ ഇബ്രാഹിമും. കൊളംബിയന്‍ മയക്കുമരുന്നു രാജാവ്‌ പാബ്ലോ എസ്‌കോബാര്‍ മാത്രമാണു സമ്പത്തില്‍ ദാവൂദിനു മുന്നില്‍. അതേ സമയം, ദാവൂദ്‌ ഇബ്രാഹിമിനു ലണ്ടനിലുള്ള സ്വത്തുക്കള്‍ യു.കെ. സര്‍ക്കാര്‍ കണ്ടുകെട്ടി. ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചാണു നടപടി.
യു.കെ. ടാബ്ലോയിഡായ "മിറര്‍" ആണ്‌ സമ്പന്ന ക്രിമിനലുകളുടെ പട്ടിക തയാറാക്കിയത്‌. ദാവൂദിന്‌ 670 കോടി യു.എസ്‌. ഡോളറിന്റെ (ഏകദേശം 42,000 കോടി രൂപ) ആസ്‌തിയാണു കണക്കാക്കുന്നത്‌.
അമേരിക്കയില്‍ ഉപയോഗിക്കപ്പെടുന്ന കൊക്കെയ്‌ന്റെ 80 ശതമാനവും എത്തിച്ചിരുന്ന " കൊക്കെയ്‌ന്‍ രാജാവ്‌" എസ്‌കോബാറിന്‌ തൊണ്ണൂറുകളില്‍ 3,000 കോടി ഡോളറിന്റെ സമ്പത്താണു കണക്കാക്കിയിരുന്നത്‌. (നിലവിലെ മൂല്യമനുസരിച്ച്‌ 5,500 കോടി). 1993 ഡിസംബര്‍ മൂന്നിന്‌ 44-ാം ജന്മദിനത്തിനു പിറ്റേന്ന്‌ എസ്‌കോബാര്‍ വെടിയേറ്റു മരിച്ചു.
"ഡി കമ്പനി" എന്നു വിളിക്കപ്പെടുന്ന അധോലോക സംഘത്തെ നയിക്കുന്ന ദാവൂദ്‌ പാകിസ്‌താനിലാണു കഴിയുന്നതെന്ന്‌ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ക്കു വ്യക്‌തമായ വിവരം ലഭിച്ചിരുന്നു. അഞ്ചു ഭൂഖണ്ഡങ്ങളില്‍ 16 രാജ്യങ്ങളിലായാണ്‌ ഇയാളുടെ ക്രിമിനല്‍ സാമ്രാജ്യം പരന്നുകിടക്കുന്നത്‌. വരുമാനത്തില്‍ വലിയൊരു പങ്ക്‌ അല്‍ ക്വയ്‌ദ അടക്കമുള്ള ഭീകരസംഘടനകള്‍ക്കു നല്‍കുന്ന ഇയാളെ അമേരിക്ക നാലു വര്‍ഷം മുമ്പ്‌ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

Ads by Google
Thursday 14 Sep 2017 02.17 AM
YOU MAY BE INTERESTED
TRENDING NOW