Friday, February 23, 2018 Last Updated 21 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.17 AM

എന്‍.ആര്‍.ഐ. വിവാഹങ്ങളില്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന്‌ ശിപാര്‍ശ

uploads/news/2017/09/145881/d4.jpg

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ (എന്‍.ആര്‍.ഐ.) വിവാഹങ്ങള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധിതമാക്കണമെന്നു മന്ത്രിസഭാ ഉപസമിതി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോടു ശിപാര്‍ശ ചെയ്‌തു.
പ്രവാസി ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്‌ത്രീകളുടെയും വിദേശത്ത്‌ ഗാര്‍ഹിക-സ്‌ത്രീധന പീഡനത്തിന്‌ ഇരയാകുന്ന സ്‌ത്രീകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്‌ സമിതി ഇത്തരമൊരു ശിപാര്‍ശ മുന്നോട്ടുവച്ചിരിക്കുന്നത്‌.
കഴിഞ്ഞ 30 നാണ്‌ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ വിദേശകാര്യ മന്ത്രാലയത്തിനു സമര്‍പ്പിച്ചിരിക്കുന്നത്‌. യുണീക്ക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ, പ്രവാസി ഇന്ത്യക്കാരുടെ ആധാര്‍ രജിസ്‌ട്രേഷനായി പ്രത്യേക നടപടികള്‍ സ്വീകരിച്ചു വരുകയാണ്‌. വിദേശ രാജ്യങ്ങളുമായി കുറ്റവാളികളെ കൈമാറുന്നതിലും കാലോചിതമായ മാറ്റം വേണമെന്നു റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്‌. ഗാര്‍ഹിക പീഡനക്കേസുകളിലെ പ്രതികളെയും ഇത്തരത്തില്‍ കൈമാറാന്‍ വ്യവസ്‌ഥ ചെയ്യണം. എന്‍.ആര്‍.ഐ. വിവാഹങ്ങളിലുണ്ടാകുന്ന തര്‍ക്കങ്ങളില്‍ ഇടപെടുന്നതിനു ദേശീയ വനിതാ കമ്മിഷനെ നോഡല്‍ ഏജന്‍സിയായി ചുമതലപ്പെടുത്തണമെന്നും ശിപാര്‍ശയില്‍ പറയുന്നു.

Ads by Google
Thursday 14 Sep 2017 02.17 AM
YOU MAY BE INTERESTED
TRENDING NOW