Saturday, November 25, 2017 Last Updated 7 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.17 AM

തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ കമല്‍ഹാസന്‍

uploads/news/2017/09/145880/d3.jpg

ചെന്നൈ: സൂപ്പര്‍താരം കമല്‍ഹാസന്‍ സജീവരാഷ്‌ട്രീയത്തിലേക്കെന്നു സൂചന. ഈ മാസം അവസാനത്തോടെ കമലിന്റെ രാഷ്‌ട്രീയ പാര്‍ട്ടി നിലവില്‍വരുമെന്നാണു റിപ്പോര്‍ട്ട്‌.
തമിഴ്‌നാട്‌ രാഷ്‌ട്രീയത്തിലെ പുതിയ സംഭവവികാസങ്ങളുടെയും രാഷ്‌ട്രീയ കുതിരക്കച്ചവടങ്ങളുടെയും പശ്‌ചാത്തലത്തിലാണു കമലിന്റെ രാഷ്‌ട്രീയ പ്രവേശം. നവംബറില്‍ തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പായിരിക്കും കമല്‍ഹാസന്റെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ആദ്യ ലക്ഷ്യം. നാലായിരത്തോളം സ്‌ഥാനാര്‍ഥികള്‍ പുതിയ പാര്‍ട്ടിയുടെ ബാനറില്‍ ജനവിധി തേടുമെന്നും സൂചനയുണ്ട്‌. എന്നാല്‍, ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയുടെ മരണത്തെത്തുടര്‍ന്ന്‌ എ.ഐ.എ.ഡി.എം.കെയിലുണ്ടായ ചേരിതിരിവിനൊപ്പം തമിഴ്‌നാട്‌ രാഷ്‌ട്രീയത്തില്‍ കണ്ണുവച്ച്‌ ബി.ജെ.പി. നടത്തുന്ന നീക്കങ്ങളുമാണു രാഷ്‌ട്രീയപ്രവേശം നടത്താന്‍ കമലിനെ പ്രേരിപ്പിച്ചത്‌. ഈമാസമാദ്യം മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്തെത്തി കമല്‍ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു.
സി.പി.എമ്മിന്റെ ഹൈദരാബാദ്‌ പാര്‍ട്ടി കോണ്‍ഗ്രസിലേക്കു കമല്‍ ഹാസനു ക്ഷണം ലഭിക്കുമെന്ന സൂചനയുണ്ട്‌. കോണ്‍ഗ്രസിന്റെ സമാപന റാലിയിലേക്കു കമലിനെ ക്ഷണിക്കാനാണു നീക്കമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Ads by Google
Thursday 14 Sep 2017 02.17 AM
YOU MAY BE INTERESTED
TRENDING NOW