Saturday, September 23, 2017 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.16 AM

കാഞ്ച ഐലയ്യയുടെ പുസ്‌തകം ആന്ധ്ര നിരോധിക്കുന്നു

അമരാവതി: വിഖ്യാത ദളിത്‌പക്ഷ എഴുത്തുകാരനായ കാഞ്ച ഐലയ്യയുടെ പുസ്‌തകം വൈശ്യാസ്‌ ആര്‍ സോഷ്യല്‍ സ്‌മഗ്ലേഴ്‌സ്‌ (വൈശ്യന്‍മാര്‍ സാമൂഹിക കള്ളക്കടത്തുകാര്‍) ആന്ധ്രപ്രദേശ്‌ സര്‍ക്കാര്‍ നിരോധിച്ചേക്കും. നിരോധനവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംസ്‌ഥാന ഡി.ജി.പി: എന്‍. സാമ്പശിവ റാവുവിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി.
ഏതെങ്കിലും സമുദായത്തിന്റെ വികാരങ്ങള്‍ വൃണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പുസ്‌തകത്തിലുണ്ടെങ്കില്‍ നിരോധിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ആന്ധ്രയിലെ കൃഷ്‌ണാ ജില്ലയിലെ ജഗയ്യപേട്ട്‌ അടക്കമുള്ള സ്‌ഥലങ്ങളില്‍ വൈശ്യ സമുദായം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതു കണക്കിലെടുത്ത്‌ പുസ്‌തകം നിരോധിക്കാന്‍ ആലോചിക്കുന്നത്‌. സംസ്‌ഥാനത്തിന്റെ ക്രമസമാധാനമാണു ഏറ്റവും പ്രധാനമെന്നാണു ചന്ദ്രബാബു നായിഡുവിന്റെ നിലപാട്‌.
പുസ്‌തകം എഴുതിയതിനെത്തുടര്‍ന്ന്‌ ഐലയ്യയ്‌ക്കെതിരേ വധഭീഷണികളുണ്ടായിരുന്നു. പുസ്‌തകത്തിന്റെ പേരും ചിലഭാഗങ്ങളും അപകീര്‍ത്തികരമാണെന്ന്‌ ആരോപിച്ചാണു പതിഷേധം. ആര്യവൈശ്യ പ്രവര്‍ത്തകര്‍ കാഞ്ച ഐലയ്യയുടെ കോലം കത്തിക്കുകയും പുസ്‌തകം നിരോധിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. വെടിയുണ്ടകളെ ഭയമില്ലെന്നായിരുന്നു ഐലയ്യയുടെ വധഭീഷണികളെ കുറിച്ചുള്ള പ്രതികരണം. ഐലയ്യ തങ്ങളെ അപമാനിച്ചതായി ആര്യവൈശ്യ സംഘടനാ നേതാവ്‌ കോത്തഗിരി ദൈവദീനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Ads by Google
Advertisement
Thursday 14 Sep 2017 02.16 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW