Tuesday, November 21, 2017 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.16 AM

തമിഴ്‌നാട്‌ സര്‍ക്കാരിനെതിരേ നിയമത്തിന്റെ വഴിയേ പോകുമെന്നു ദിനകരന്‍

ചെന്നൈ: തമിഴ്‌നാട്‌ സര്‍ക്കാരിനെതിരേയും പോലീസിനെതിരേയും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന്‌ അണ്ണാ ഡി.എം.കെ. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍. കര്‍ണാടകയിലെ കൂര്‍ഗിലെ റിസോര്‍ട്ടില്‍ കഴിയുന്ന തന്റെ പക്ഷത്തുള്ള എം.എല്‍.എമാരെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പോലീസിനെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയാണെന്നു ദിനകരന്‍ ആരോപിച്ചു.
പിന്തുണയ്‌ക്കുന്നവര്‍ക്ക്‌ 15 കോടി രൂപ മുതല്‍ 20 കോടി രൂപവരെ വാഗ്‌ദാനം ചെയ്‌ത പളനിസ്വാമി എതിര്‍ക്കുന്നവരെ കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തായി ദിനകരന്‍ ആരോപിച്ചു.
ദിനകരനെതിരേയും അദ്ദേഹം നിയമിച്ച ഓര്‍ഗനൈസിങ്‌ സെക്രട്ടറി സിനിമാ താരം കൂടിയായ സെന്തിലിനെതിരേയും തിരുച്ചിറപ്പള്ളി പോലീസ്‌ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.
പാപ്പിരെഡിപ്പട്ടി എം.എല്‍.എയും മുന്‍ മന്ത്രിയുമായ പി. പളനിയപ്പനെ കരാറുകാരന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കസ്‌റ്റഡിയിലെടുത്ത സംഭവത്തിനു നിലവിലെ രാഷ്‌ട്രീയ സാഹചര്യവുമായി ബന്ധമില്ല. പളനിയപ്പനെ കൂര്‍ഗില്‍നിന്നല്ല അറസ്‌റ്റ്‌ ചെയ്‌തതെന്നും ദിനകരന്‍ വ്യക്‌തമാക്കി.
പളനിസ്വാമി സര്‍ക്കാരിനെതിരേ തന്റെ എം.എല്‍.എമാര്‍ നല്‍കിയ അവിശ്വാസത്തില്‍ ഗവര്‍ണറുടെ പ്രതികരണത്തിനു കാത്തിരിക്കുകയാണെന്നു ദിനകരന്‍ പറഞ്ഞു. പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. പാര്‍ട്ടിയെ പിളര്‍ത്തി പ്രതിപക്ഷ കക്ഷിയായ ഡി.എം.കെയുമായി സഖ്യത്തിലില്ലെന്നു സംശയലേശമന്യേ ദിനകരന്‍ വ്യക്‌തമാക്കി.

Ads by Google
Thursday 14 Sep 2017 02.16 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW