Tuesday, November 21, 2017 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.16 AM

ഡല്‍ഹി സര്‍വകലാശാല: എന്‍.എസ്‌.യുവിന്‌ വിജയം

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എന്‍.എസ്‌.യുവിനു വിജയം. സര്‍വകലാശാല പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനങ്ങളില്‍ എന്‍.എസ്‌.യു. സ്‌ഥാനാര്‍ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണ എല്ലാ സീറ്റിലും വിജയിച്ച എ.ബി.വി.പിയുടെ വിജയം സെക്രട്ടറി, ജോയിന്റ്‌ സെക്രട്ടറി സ്‌ഥാനങ്ങളില്‍ ഒതുങ്ങി.
പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ എന്‍.എസ്‌.യു. സ്‌ഥാനാര്‍ഥി റോക്കി തുസീദ്‌ 16,299 വോട്ട്‌ നേടിയാണു വിജയിച്ചത്‌. വൈസ്‌ പ്രസിഡന്റായി വിജയിച്ച എന്‍.എസ്‌.യു. സ്‌ഥാനാര്‍ഥി കുനാല്‍ ശരാവത്ത്‌ 16,431 വോട്ട്‌ നേടി.
സെക്രട്ടറിയായി വിജയിച്ച എ.ബി.വി.പി. സ്‌ഥാനാര്‍ഥി മഹാമേധ 17,156 വോട്ടും ജോയിന്റ്‌ സെക്രട്ടറി സ്‌ഥാനത്തേക്കു ജയിച്ച എ.ബി.വി.പി. സ്‌ഥാനാര്‍ഥി ഉമ ശങ്കര്‍ 16,691 വോട്ടും നേടി.
മത്സരരംഗത്തുണ്ടായിരുന്ന ഐസ മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. എല്ലാ സ്‌ഥാനങ്ങളിലും നോട്ടയ്‌ക്കു കാര്യമായി വോട്ട്‌ ലഭിച്ചു. ശരാശരി നാലായിരത്തിലധികം വോട്ടാണ്‌ നോട്ടയ്‌ക്കു കിട്ടിയത്‌.
എ.ബി.വി.പി. പരാതി ഉന്നയിച്ചതിനെത്തുടര്‍ന്ന്‌ ജോയിന്റ്‌ സെക്രട്ടറി സ്‌ഥാനാര്‍ഥികളുടെ വോട്ടുകള്‍ വീണ്ടും എണ്ണി. അപ്പോഴാണ്‌ അവര്‍ക്ക്‌ ഒരു സീറ്റ്‌ കൂടി ലഭിച്ചത്‌.
വിജയിച്ച എന്‍.എസ്‌.യു. സ്‌ഥാനാര്‍ഥികള്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു. വിജയിച്ചവരെയും വോട്ട്‌ ചെയ്‌തവെരയും അഭിനന്ദിച്ചു കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ്‌ ചെയ്‌തു.
പഞ്ചാബ്‌, രാജസ്‌ഥാന്‍ സര്‍വകലാശാലകളിലെ വിജയത്തിനുശേഷം എന്‍.എസ്‌.യു. ഡല്‍ഹി സര്‍വകലാശാലയിലും വിജയിച്ചു എന്നായിരുന്നു കോണ്‍ഗ്രസ്‌ വക്‌താവ്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാലയുടെ പ്രതികരണം. ഇടതു സംഘടനകളുടെ ഒത്താശയോടെയാണ്‌ എന്‍.എസ്‌.യു. വിജയിച്ചതന്ന്‌ എ.ബി.വി.പി. കുറ്റപ്പെടുത്തി.
ജോയിന്റ്‌ സെക്രട്ടറി സ്‌ഥാനത്തേക്ക്‌ വീണ്ടും വോട്ടെണ്ണണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നു കോണ്‍ഗ്രസ്‌ വ്യക്‌തമാക്കി. പരാതി പരിഹാര സെല്‍ ഇക്കാര്യം പരിഗണിക്കുമെന്നു ഡല്‍ഹി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

Ads by Google
Thursday 14 Sep 2017 02.16 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW