Tuesday, June 19, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.16 AM

സ്വാശ്രയ കോളജ്‌ പ്രവേശനം : 400 വിദ്യാര്‍ഥികളുടെ ഭാവി അനിശ്‌ചിതത്വത്തില്‍

ന്യൂഡല്‍ഹി: തൊടുപുഴ അല്‍ അസര്‍, ഡി.എം. വയനാട്‌, അടൂര്‍ മൗണ്ട്‌ സിയോണ്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയ 400 വിദ്യാര്‍ഥികളുടെ വിദ്യാര്‍ഥികളുടെ ഭാവിയില്‍ വ്യക്‌തയായില്ല.
2017-18 വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഒരു സ്‌ഥാപനത്തിന്റെയും അപേക്ഷ സ്വീകരിക്കരുതെന്നു സര്‍ക്കാരിനോട്‌ കഴിഞ്ഞ ദിവസം സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച്‌ മൂന്നംഗ ബെഞ്ച്‌ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഈ വിധി ഈ കോളജുകളിലെ പ്രവേശനത്തെ ബാധിക്കുമോ എന്നാണു വ്യക്‌തമാകാനുള്ളത്‌.
എം.ബി.ബി.എസിന്‌ 150 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതു തടഞ്ഞ സര്‍ക്കാര്‍ ഉത്തരവിനെതിരേയാണു പാലക്കാട്ടെ റോയല്‍ മെഡിക്കല്‍ ട്രസ്‌റ്റ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. റോയല്‍ മെഡിക്കല്‍ ട്രസ്‌റ്റിന്റെ അപേക്ഷ തള്ളിയായിരുന്നു ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കേസ്‌ അടുത്ത ബുധനാഴ്‌ച പരിഗണിക്കുമ്പോള്‍ അനിശ്‌ചിതത്വം നീങ്ങുമെന്നാണു പ്രതീക്ഷ.
അല്‍ അസര്‍, ഡി.എം. വയനാട്‌, മൗണ്ട്‌ സിയോണ്‍ കോളജുകള്‍ക്കു പ്രവേശനം നടത്താന്‍ കേരള ഹൈക്കോടതി നല്‍കിയ ഇടക്കാല അനുമതി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഹര്‍ജി നല്‍കാന്‍ കോളജുകള്‍ക്ക്‌ അനുമതി നല്‍കിയിരുന്നു. കോളജ്‌ 2017-18 വര്‍ഷത്തേക്കു സമര്‍പ്പിച്ച അപേക്ഷകള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കായി പരിഗണിക്കണമെന്നു കോടതി വ്യക്‌തമാക്കി. എം.സി.ഐയില്‍ നിക്ഷേപിച്ച ബാങ്ക്‌ ഗ്യാരണ്ടി നിലനിര്‍ത്തണമെന്നും പണമാക്കരുതെന്നും കോടതി ഉത്തരവിട്ടു.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Thursday 14 Sep 2017 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW