Tuesday, November 21, 2017 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.13 AM

യു.എന്‍. പൊതുസഭയില്‍ സൂ കി പങ്കെടുക്കില്ല

uploads/news/2017/09/145864/in4.jpg

യങ്ങൂണ്‍: റോഹിന്‍ഗ്യ മുസ്ലിംകള്‍ക്കുവേണ്ടി ശബ്‌ദമുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്ന വിമര്‍ശനം നേരിടുന്ന മ്യാന്‍മാര്‍ നേതാവ്‌ ആങ്‌ സാന്‍ സൂ കി ഈയാഴച നടക്കുന്ന യു.എന്‍. പൊതുസഭയില്‍ പങ്കെടുക്കില്ല. സൂ കിയുടെ വക്‌താവാണ്‌ ഇക്കാര്യം അറിയിച്ചത്‌.
മ്യാന്‍മറിലെ റാഖൈനില്‍ സൈന്യം നടത്തുന്ന അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന്‌ 3.79 ലക്ഷത്തോളം റോഹിന്‍ഗ്യ മുസ്ലിംകളാണ്‌ മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്‌തത്‌.
കൊടിയ ദുരിതത്തില്‍പ്പെട്ട ഇവര്‍ക്കുവേണ്ടി സൂ കി ഒന്നും ചെയ്യുന്നില്ലെന്നാണ്‌ മനുഷ്യാവകാശ സംഘടനകളുടെ വിമര്‍ശനം. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കു വേണ്ടി പൊരുതുന്നയാളെന്ന സൂ കിയുടെ പ്രതിച്‌ഛായയ്‌ക്കും ഇടിവുണ്ടായിട്ടുണ്ട്‌. സൈന്യത്തിന്റെ അതിക്രമങ്ങളെക്കുറിച്ച്‌ അഭയാര്‍ഥികള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു നല്‍കുന്നത്‌.
എന്നാല്‍, ആരോപണങ്ങള്‍ സൈന്യം നിഷേധിച്ചു. നിരവധി തെറ്റായ വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെന്നു സൂ കിയും പ്രതികരിച്ചു.
അഭയാര്‍ഥിപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യു.എന്‍. രക്ഷാസമിതി തീരുമാനിച്ചതിനു പിന്നാലെയാണു പൊതുസഭയില്‍ പങ്കെടുക്കില്ലെന്ന സൂ കിയുടെ തീരുമാനം പുറത്തുവന്നത്‌. വൈസ്‌ പ്രസിഡന്റ്‌ ഹെന്റി വാന്‍ തിയോ പങ്കെടുക്കും. മ്യാന്‍മാറിനെതിരെ നടപടിയെടുക്കാന്‍ നീക്കമുണ്ടായാല്‍ സഖ്യകക്ഷിയായ ചൈന എതിര്‍ക്കുമെന്നാണു സൂചന.
ദശകങ്ങള്‍ക്കുശേഷം മ്യാന്‍മറില്‍ ഭരണത്തിലെത്തിയ ആദ്യ ജനകീയ നേതാവാണെങ്കിലും സൈന്യത്തിനുമേല്‍ സൂ കിയ്‌ക്കു യാതൊരു നിയന്ത്രണവുമില്ല. കഴിഞ്ഞ അമ്പതു വര്‍ഷമായി രാജ്യം ഭരിക്കുന്ന സൈന്യം 2015 ല്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്‌ അനുമതി നല്‍കിയിരുന്നു.
റോഹിന്‍ഗ്യ തീവ്രവാദികള്‍ ഓഗസ്‌റ്റ്‌ 25 നു നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണു സൈന്യം അടിച്ചമര്‍ത്തല്‍ തുടങ്ങിയത്‌. അഭയാര്‍ഥികള്‍ക്കു സൗകര്യമൊരുക്കാന്‍ ബംഗ്ലാദേശും പാടുപെടുകയാണ്‌. അഭയാര്‍ഥികളില്‍ പകുതിയിലേറെയും കുട്ടികളാണ്‌. മുപ്പതിനായിരത്തോളം റോഹിന്‍ഗ്യ ബുദ്ധമതക്കാരും ഹിന്ദുക്കളും സ്വന്തം സ്‌ഥലങ്ങളില്‍നിന്നു പലായനം ചെയ്‌തിട്ടുണ്ട്‌.

Ads by Google
Thursday 14 Sep 2017 02.13 AM
YOU MAY BE INTERESTED
TRENDING NOW