Monday, February 19, 2018 Last Updated 3 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.13 AM

ഇര്‍മ ചുഴലിക്കാറ്റ്‌: ജയില്‍പ്പുള്ളികള്‍ രക്ഷപ്പെട്ടു

uploads/news/2017/09/145863/in3.jpg

മയാമി: ഇര്‍മ കൊടുങ്കാറ്റിനെ തുടര്‍ന്നു ബ്രിട്ടീഷ്‌ അധീനതയിലുള്ള വെര്‍ജിന്‍ ദ്വീപുകളിലെ ജയിലില്‍നിന്നും രക്ഷപ്പെട്ടത്‌ നൂറിലേറെ കൊടുംകുറ്റവാളികള്‍.
ഇവര്‍ ദ്വീപുകളിലെ ക്രമസമാധാനത്തിനു ഭീഷണിയാകുമെന്നു വിദേശകാര്യ മന്ത്രി സര്‍ അലന്‍ ഡങ്കണ്‍ അറിയിച്ചു.
അതേ സമയം, ഫ്‌ളോറിഡയില്‍ ഇര്‍മയെ തുടര്‍ന്നു 12 പേര്‍ മരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
കൊടുങ്കാറ്റിനെ തുടര്‍ന്നു വിവിധ രാജ്യങ്ങളില്‍നിന്നു 170 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്‌ അറിയിച്ചു. കരീബിയന്‍ ദ്വീപായ കുറാസോയില്‍നിന്നാണു കൂടുതല്‍പ്പേരെ ഒഴിപ്പിച്ചത്‌. ഇവിടെനിന്നു 110 പേരെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു.
കുറ്റവാളികള്‍ ജയിലില്‍നിന്നു രക്ഷപ്പെട്ടതിനെ തുടര്‍ന്നു വെര്‍ജിന്‍ ദ്വീപുകളുടെ ഭരണച്ചുമതലയുള്ള ഗവര്‍ണറുടെ സംരക്ഷണത്തിനു 997 റോയല്‍ മറീനുകളെ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ അയച്ചിട്ടുണ്ട്‌.
47 പൊലീസുകാരും ഇവര്‍ക്കൊപ്പമുണ്ട്‌. 87,000 ബ്രിട്ടീഷുകാരാണു കരീബിയന്‍ ദ്വീപുകളില്‍ കൊടുങ്കാറ്റിന്റെ കെടുതികള്‍ക്കിരയായത്‌.

Ads by Google
Thursday 14 Sep 2017 02.13 AM
YOU MAY BE INTERESTED
TRENDING NOW