Tuesday, June 19, 2018 Last Updated 39 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.13 AM

മാര്‍പാപ്പയുടെ കാല്‍തൊട്ടു വണങ്ങി ഫാ. ടോം പുതുജീവിതത്തിലേക്ക്‌

uploads/news/2017/09/145862/in2.jpg

വത്തിക്കാന്‍ സിറ്റി: "പരിശുദ്ധ പിതാവേ അങ്ങേയ്‌ക്കായി എന്നും ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. എന്റെ സഹനം സഭയ്‌ക്കു നന്മയാണമെന്നായിരുന്നു ആഗ്രഹം"- ഫാ. ടോം ഉഴുന്നാലിന്റെ വാക്കുകള്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ഹൃദയത്തില്‍ത്തൊട്ടു.
കാല്‍തൊട്ടു വണങ്ങിയ ഫാ. ടോമിനെ എഴുന്നേല്‍പ്പിച്ച്‌ അനുഗ്രഹിക്കാന്‍ മാര്‍പാപ്പ വൈകിയില്ല. പ്രാദേശിക സമയം വൈകിട്ട്‌ ആറിന്‌ സാന്തേ മാര്‍ത്തേയിലെ വസതിയിലെത്തിയാണു ഫ്രാന്‍സിസ്‌ മാര്‍പാപ്പയെ ഫാ. ടോം കണ്ടത്‌.
യെമനിലെ ആക്രമണത്തില്‍ മരിച്ച നാലു കന്യസ്‌ത്രീകളെ അനുസ്‌മരിച്ചാണു ഫാ. ടോം മാര്‍പാപ്പയുമായുള്ള സംഭാഷണം തുടങ്ങിയത്‌. അവര്‍ ആത്മീയയാത്രയില്‍ എന്നും വഴികാട്ടിയാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. തലയില്‍ കൈവച്ച്‌ അനുഗ്രഹിച്ചശേഷമാണ്‌ ഫാ. ടോമിനെ മാര്‍പാപ്പ മടക്കിയയച്ചത്‌.
ദൈവസ്‌നേഹമാണു ഫാ. ടോമിന്റെ സന്ദേശമെന്ന്‌ അദ്ദേഹത്തോടൊപ്പം മാര്‍പാപ്പയെ സന്ദര്‍ശിച്ച ബോംബെ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ ഓസ്‌വാള്‍ഡ്‌ ഗ്രേഷിയസ്‌ പറഞ്ഞു. എന്നാണു ഫാ. ടോം കേരളത്തിലേക്കു മടങ്ങുകയെന്നു സഭ വ്യക്‌തമാക്കിയിട്ടില്ല. അദ്ദേഹത്തിനു ഗൗരവമുള്ള ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നു കര്‍ദിനാള്‍ അറിയിച്ചു. യെമനില്‍ ഐ.എസ്‌. ഭീകരരുടെ പിടിയിലായിരുന്ന ഫാ. ടോം ചൊവ്വാഴ്‌ചയാണു മോചിതനായത്‌.

Ads by Google
Thursday 14 Sep 2017 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW