Thursday, September 14, 2017 Last Updated 56 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.13 AM

മാന്‍ ബുക്കര്‍ ചുരുക്കപ്പട്ടിക: അരുന്ധതി റോയ്‌ പുറത്ത്‌

ലണ്ടന്‍: ഇക്കൊല്ലത്തെ മാന്‍ ബുക്കര്‍ സമ്മാനത്തിനു പരിഗണിക്കപ്പെടുന്ന എഴുത്തുകാരുടെ ചുരുക്കപ്പട്ടികയില്‍നിന്ന്‌ 1997-ലെ പുരസ്‌കാരജേത്രി അരുന്ധതി റോയ്‌ പുറത്ത്‌.നേരത്തേ "ദ്‌ ഗോഡ്‌ ഓഫ്‌ സ്‌മോള്‍ തിങ്‌സ്‌" നോവലിനു പുരസ്‌കാരം നേടിയ അരുന്ധതിയുടെ "ദ്‌ മിനിസ്‌ട്രി ഓഫ്‌ അറ്റ്‌മോസ്‌റ്റ്‌ ഹാപ്പിനെസ്‌" ആണ്‌ ഇക്കുറി പ്രാഥമിക ഘട്ടത്തില്‍ പരിഗണിക്കപ്പെട്ടത്‌.
അമേരിക്കക്കാരായ പോള്‍ ഓസ്‌റ്റര്‍ (4321), എമിലി ഫ്രിഡ്‌ലന്‍ഡ്‌ (ഹിസ്‌റ്ററി ഓഫ്‌ വൂള്‍വ്‌സ്‌), ജോര്‍ജ്‌ സാന്‍ഡേഴ്‌സ്‌ (ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ), ബ്രിട്ടീഷുകാരായ ഫിയോണ മോസ്‌ലി (എല്‍മെറ്റ്‌), അലി സ്‌മിത്‌ (ഓട്ടം), പാക്‌-ബ്രിട്ടീഷുകാരനായ മൊഹ്‌സിന്‍ ഹമീദ്‌ (എക്‌സിറ്റ്‌ വെസ്‌റ്റ്‌) എന്നിവരാണ്‌ ചുരുക്കപ്പട്ടികയിലുള്ളത്‌. അടുത്തമാസം 13-നാണു പുരസ്‌കാര പ്രഖ്യാപനം.

Ads by Google
Advertisement
Thursday 14 Sep 2017 02.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW