Saturday, November 25, 2017 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.13 AM

ഉത്തര കൊറിയയുടെ ആണവ പരീക്ഷണം; 250 കിലോ ടണ്‍ ശേഷിയുള്ളത്‌

സോള്‍: ഉത്തര കൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച അണുബോംബിന്‌ 250 കിലോടണ്‍ ശേഷിയുണ്ടെന്നു യു.എസ്‌. വിദഗ്‌ധര്‍. 1945 ല്‍ ജാപ്പനീസ്‌ നഗരമായ ഹിരോഷിമയില്‍ യു.എസ്‌. പ്രയോഗിച്ച അണുബോംബിന്‌ 15 കിലോടണ്‍ സ്‌ഫോടക ശേഷി മാത്രമാണുണ്ടായിരുന്നത്‌. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്‌തിയേറിയ ആണവ പരീക്ഷണം കഴിഞ്ഞയാഴ്‌ചയാണ്‌ ഉത്തര കൊറിയ നടത്തിയത്‌.
ഹൈഡ്രജന്‍ ബോംബ്‌ ഉപയോഗിച്ചായിരുന്നു പരീക്ഷണം. മിസൈലില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന പുതിയ ആണവായുധം മേഖലയെ ഒന്നാകെ പുതിയ സംഘര്‍ഷങ്ങളിലേക്ക്‌ തള്ളിവിട്ടിരിക്കുകയാണ്‌.
യു.എസ്‌. ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്‌ പരീക്ഷണം മൂലം റിക്‌ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നൂക്ലിയര്‍ ടെസ്‌റ്റ്‌ ബാന്‍ ട്രീറ്റി ഓര്‍ഗനൈസേഷന്‍, നോര്‍വേ എന്നിവയുടെ കണക്കനുസരിച്ച്‌ ഇത്‌ 6.1 ആണ്‌. എന്നാല്‍ ഉത്തര കൊറിയയ്‌ക്കു ഹൈഡ്രജന്‍ ബോംബുണ്ടോയെന്ന്‌ ഇതുവരെ ഉറപ്പിക്കാറായിട്ടില്ലെന്നാണു യു.എസിന്റെ വാദം.

Ads by Google
Thursday 14 Sep 2017 02.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW