Wednesday, November 15, 2017 Last Updated 16 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.13 AM

യു.എസില്‍ സ്‌കൂളില്‍ വെടിവയ്‌പ്; ഒരാള്‍ മരിച്ചു

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ സ്‌കൂളിലുണ്ടായ വെടിവയ്‌പില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്ക്‌. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമെന്നു പ്രാഥമിക റിപ്പോര്‍ട്ട്‌.
വാഷിങ്‌ടണിലെ റോക്ക്‌ഫോഡിലുള്ള ഫ്രീമാന്‍ ഹൈസ്‌കൂളില്‍ പ്രാദേശിക സമയം രാവിലെ 11 നാണ്‌ സംഭവം.
ക്ലാസ്‌ തുടങ്ങുന്നതിന്‌ ഏതാനും മിനിട്ടുകള്‍ക്കുമുമ്പ്‌ സ്‌ഥലത്തെത്തിയ അജ്‌ഞാതനാണ്‌ വെടിയുതിര്‍ത്തത്‌. സംഭവമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ പോലീസ്‌ ഇയാളെ കീഴ്‌പ്പെടുത്തി കസ്‌റ്റഡിയിലെടുത്തതായി സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. മരിച്ചയാളുടെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.

Ads by Google
Thursday 14 Sep 2017 02.13 AM
YOU MAY BE INTERESTED
TRENDING NOW