Saturday, November 25, 2017 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.13 AM

ഫെയ്‌സ്‌ബുക്കിലൂടെ മതനിന്ദ; മലയാളിയുടെ അപ്പീല്‍ തള്ളി

ദുബായ്‌: ഫെയ്‌സ്‌ബുക്കിലൂടെ മതവിദ്വേഷം പരത്തിയ കേസില്‍ തടവുശിക്ഷയും പിഴയും റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ മലയാളി യുവാവ്‌ നല്‍കിയ അപ്പീല്‍ കോടതി തള്ളി. വെല്‍ഡറായി ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശി സജു മോഹനെതിരേയാണ്‌ കേസ്‌. ഒരു വര്‍ഷം തടവും അഞ്ചുലക്ഷം ദിര്‍ഹം (88 ലക്ഷം രൂപ) പിഴയുമാണു കോടതി വിധിച്ചിരുന്നത്‌. കഴിഞ്ഞ നവംബറിലാണു കേസിനാസ്‌പദമായ സംഭവം.
പ്രവാചകനെയും ഇസ്‌ലാമിനെയും അവഹേളിക്കുന്ന പോസ്‌റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടവര്‍ റാഷിദീയ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതറിഞ്ഞ്‌ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഇയാള്‍ പിടിയിലായത്‌.
പോസ്‌റ്റുകള്‍ തന്റേതല്ലെന്നും അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടതാണെന്നുമാണ്‌ ഇയാള്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ ഹാക്കിങ്‌ നടന്നിട്ടില്ലെന്നും ഇയാളുടെ ഫോണില്‍നിന്നുതന്നെയാണ്‌ ഫെയ്‌സ്‌ ബുക്ക്‌ ഉപയോഗിച്ചതെന്നും ശാസ്‌ത്രീയ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണു ശിക്ഷ വിധിച്ചത്‌.

Ads by Google
Thursday 14 Sep 2017 02.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW