Tuesday, June 19, 2018 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.10 AM

ബലാത്സംഗശ്രമമെന്നു വരുത്താന്‍ പദ്ധതിയിട്ടെന്നു നിഗമനം

uploads/news/2017/09/145854/c10.jpg

പാലക്കാട്‌: വിമുക്‌തഭടനെയും ഭാര്യയെയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ആസൂത്രണത്തില്‍ മരുമകള്‍ ഷീജയ്‌ക്കു നേരേ ബലാത്സംഗശ്രമം നടന്നെന്നു വരുത്താന്‍ പദ്ധതിയിട്ടതായി സൂചന. ഷീജയെ കെട്ടിയിട്ട്‌ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെയാണ്‌ ദമ്പതികളെ കൊലപ്പെടുത്തിയതെന്നു തോന്നിപ്പിക്കാനായിരുന്നു നീക്കമെന്ന്‌ പിടിയിലായ സദാനന്ദന്‍ പോലീസിനു മൊഴി നല്‍കി. കുറ്റകൃത്യം നടത്താന്‍ നിശ്‌ചയിച്ച്‌ തേനൂരില്‍ നിന്ന്‌ തോലന്നൂരിലേക്കു പുറപ്പെട്ടപ്പോള്‍ സദാനന്ദന്‍, ഷീജയെ ഫോണില്‍ വിളിച്ചതായി തെളിവു ലഭിച്ചിട്ടുണ്ട്‌.
വൈകിട്ട്‌ ഏഴോടെ തോലന്നൂരിലെത്തിയ സദാനന്ദന്‍ രാത്രി 12.30 വരെ ഇവരുടെ വീടിനുസമീപം കാത്തുനിന്നു. അതിനിടയില്‍ ഷീജയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ലെന്നാണു വിവരം. സംഭവത്തിനുശേഷം ഷീജയുടെ മാലയും വളയും സദാനന്ദന്‍ കൊണ്ടുപോയി. പ്രേമകുമാരിയുടെ സഹോദരപുത്രി കൂടിയാണു ഷീജയെങ്കിലും ഇവര്‍ തമ്മില്‍ മാനസിക അകല്‍ച്ചയുണ്ടായിരുന്നതായി പറയപ്പെടുന്നു. അതിനാല്‍ സ്വന്തം നാടായ തേനൂരിലാണു ഷീജ കൂടുതലും താമസിച്ചിരുന്നത്‌. ഇതിനു സമീപത്താണ്‌ സദാനന്ദന്‍ വാടകയ്‌ക്ക്‌ കഴിഞ്ഞിരുന്നത്‌. ആറു മാസമായാണ്‌ ഇവര്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ്‌ പോലീസിനു ലഭിച്ച വിവരം. ഷീജയുടെ നിരവധി ചിത്രങ്ങള്‍ സദാനന്ദന്റെ മൊബൈലില്‍ ഉണ്ടായിരുന്നു. സദാനന്ദന്‍ മൊബൈലില്‍ സ്‌ക്രീന്‍ സേവറായി ഷീജയുടെ ചിത്രംവച്ചത്‌ ഒരിക്കല്‍ ഷീജയുടെ മകന്റെ സുഹൃത്ത്‌ കണ്ടതോടെ ഈ ബന്ധം വീട്ടില്‍ ചര്‍ച്ചയായിരുന്നു.
മോഷണശ്രമം നടക്കാതിരുന്നതും വാതിലുകളൊന്നും തകര്‍ക്കാതെ കുറ്റവാളി അകത്തുകടന്നതും കരുതിക്കൂട്ടി വസ്‌ത്രങ്ങള്‍ വലിച്ചുവാരിയിട്ടതും മുളകുപൊടി വിതറിയതുമൊക്കെയാണ്‌ പോലീസിനു സംശയമുണ്ടാക്കിയത്‌. തുടര്‍ന്ന്‌ ഷീജയുടെ മൊബൈല്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി. ഓഗസ്‌റ്റിനുശേഷം ഷീജയും സദാനന്ദനും പുതിയ നമ്പറുകളില്‍നിന്നാണു വിളിച്ചതെന്ന്‌ തെളിഞ്ഞു. സദാനന്ദന്റെ പഴയ നമ്പറില്‍ നിന്നുള്ള രണ്ടു വിളികളും ഇതിനിടയില്‍ കണ്ടെത്തി.
ഇതോടെ സദാനന്ദനെ കസ്‌റ്റഡിയിലെടുത്തു. ഭര്‍തൃവീട്ടുകാരെ ഇല്ലാതാക്കാനുള്ള തീരുമാനം ഷീജയുടേതാണെന്നാണ്‌ ഇയാള്‍ പോലീസിനോടു പറഞ്ഞത്‌. വീട്ടിലെ കാര്യസ്‌ഥനാക്കാമെന്നു വാഗ്‌ദാനം ചെയ്‌തതായും ഇയാള്‍ വെളിപ്പെടുത്തിയെന്ന്‌ അറിയുന്നു.

എന്‍. രമേഷ്‌

Ads by Google
Thursday 14 Sep 2017 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW