Sunday, June 03, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.10 AM

ഐ.എസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി മരിച്ചെന്നു സന്ദേശം

uploads/news/2017/09/145853/c9.jpg

കണ്ണൂര്‍: ഐ.എസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശിയായ യുവാവ്‌ സിറിയയില്‍ മരിച്ചതായി ബന്ധുക്കള്‍ക്കും അന്വേഷണ ഏജന്‍സിക്കും വിവരം ലഭിച്ചു. കണ്ണൂര്‍ കൂടാളി കച്ചേരിപ്പറമ്പ്‌ പള്ളിക്കു സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹസന്റെ മകന്‍ മുഹമ്മദ്‌ ഷജിലിന്റെ മരണവിവരമാണു ലഭിച്ചത്‌. നേരത്തേ പ്രമുഖ മുസ്ലിം സംഘടനയുമായി ബന്ധമുണ്ടായിരുന്ന ഷജിലിനെ ആറു മാസം മുമ്പാണു കാണാതായത്‌. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ഐ.എസ്‌. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചത്‌.
ആറു മാസം മുമ്പ്‌ കണ്ണൂരില്‍നിന്ന്‌ ഐ.എസിലേക്ക്‌ റിക്രൂട്ട്‌മെന്റ്‌ നടന്നതായാണ്‌ പോലീസ്‌ സ്‌ഥിരീകരിക്കുന്നത്‌. ചക്കരക്കല്‍ പോലീസ്‌ സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരേ ആറ്‌ കേസുകള്‍ നിലവിലുണ്ട്‌.
കൂടാളി സ്വദേശിയായ ഷാജഹാനെ കഴിഞ്ഞ മാസം ഡല്‍ഹി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. സിറിയയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ തുര്‍ക്കിയില്‍ അറസ്‌റ്റിലായ ഇയാളെ ഇന്ത്യയിലേക്ക്‌ മടക്കിയയച്ചതാണ്‌. ഇന്ത്യയിലെത്തിയ ശേഷം വീണ്ടും സിറിയയിലേക്കു പോകുന്നതിനിടെയാണ്‌ അറസ്‌റ്റിലായത്‌. ഇയാള്‍ക്കൊപ്പം നാടുവിട്ട രണ്ടു പേര്‍ ഐ.എസ്‌. ക്യാമ്പിലുണ്ടെന്നാണു വിവരം.
ഇസ്ലാമിക്‌ സ്‌റ്റേറ്റില്‍ ചേര്‍ന്ന 14 മലയാളികള്‍ സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി കേരളാ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സ്‌ഥിരീകരിച്ചിരുന്നു. ഐ.എസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശേരിയും ഇക്കൂട്ടത്തിലുണ്ട്‌. മലയാളികളെ ഐ.എസിലേക്ക്‌ ആകര്‍ഷിക്കാനും റിക്രൂട്ട്‌ ചെയ്ാനുമായയി മലയാളത്തില്‍ രണ്ട്‌ വെബ്‌സൈറ്റുകള്‍ നടത്തിയത്‌ ഷജീറാണ്‌. ഇയാള്‍ അഡ്‌മിനായ അന്‍ഫാറുല്‍ ഖലീഫ, അല്‍ മുജാഹിദുല്‍ എന്നീ സൈറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്‌.
കാസര്‍ഗോഡ്‌ തൃക്കരിപ്പൂരിലെ കുട്ടികളടക്കം ഇരുപതിലേറെപ്പേരുടെ തിരോധാനത്തിനു പിന്നിലെ നടന്ന അന്വേഷണത്തില്‍ കണ്ണൂരില്‍ നിന്നും നിരവധി റിക്രൂട്ട്‌മെന്റുകള്‍ നടന്നതായി വ്യക്‌തമായ സൂചന ലഭിച്ചിരുന്നു. കണ്ണൂരില്‍ നിന്ന്‌ അപ്രത്യക്ഷരായ എട്ടു പേരുടെ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ശേഖരിച്ചപ്പോഴാണു തെളിവുകള്‍ കിട്ടിയത്‌.

Ads by Google
Thursday 14 Sep 2017 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW