Thursday, May 31, 2018 Last Updated 24 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.10 AM

യുവാവിന്റെ കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ്‌ നടത്തി

uploads/news/2017/09/145852/c7.jpg

ഹരിപ്പാട്‌: യുവാവിനെ വീട്ടുമുറ്റത്ത്‌ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സംഭവ സ്‌ഥലത്ത്‌ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി. അകംകുടി കറുകത്തറയില്‍ ബേബിയുടെ മകന്‍ ലിജോവര്‍ഗീസി(29) കൊലപ്പെടുത്തിയ കേസില്‍ ആകെയുള്ള ഏഴു പ്രതികളെയും അറസ്‌റ്റ് ചെയ്‌തിരുന്നു. അകംകുടി ശ്രീനിവാസില്‍ രഞ്‌ജിത്ത്‌(34), കറുകത്തറയില്‍ ശിവപ്രസാദ്‌(31), സഹോദരന്‍ ശിവലാല്‍(28), അകംകുടി ഉള്ളന്നൂര്‍ ഷിബു(26), എഴുത്തുകാരന്റെ വടക്കതില്‍ മുകേഷ്‌ (30), അയനം അരുണ്‍(26), ആംബുലന്‍സ്‌ ഡ്രൈവര്‍ പിലാപ്പുഴ തോട്ടുകടവില്‍ സുമീര്‍ (22) എന്നിവരെയാണ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റു ചെയ്‌തത്‌.
ശിവപ്രസാദിന്റെ വീടിന്റെ പിന്നിലെ ഷെഡില്‍ നിന്നും കത്തി, രക്‌തം പുരണ്ട വസ്‌ത്രങ്ങള്‍ എന്നിവ കണ്ടെടുത്തു. കായംകുളത്തു നിന്നും എറണാകുളത്തേക്ക്‌ പ്രതികള്‍ രക്ഷപെടാന്‍ ഉപയോഗിച്ച ആംബുലന്‍സും കസ്‌റ്റഡിയില്‍ എടുത്തു.

Ads by Google
Thursday 14 Sep 2017 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW