Friday, February 23, 2018 Last Updated 19 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.10 AM

മ്ലാവിറച്ചിയുമായി മൂന്നുപേര്‍ പിടിയില്‍

uploads/news/2017/09/145851/c6.jpg

നെടുങ്കണ്ടം: മ്ലാവ്‌ഇറച്ചിയുമായി മൂന്നു പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കുഴിപ്പെട്ടി സ്വദേശികളായ കോലച്ചിറയില്‍ സുനില്‍കുമാര്‍(37), പുത്തന്‍തറയ്‌ക്കല്‍ അനില്‍കുമാര്‍(34), ചോറ്റുപാറ ബ്ലോക്ക്‌ നമ്പര്‍ 220-ല്‍ സുന്ദരേശന്‍(45) എന്നിവരാണ്‌ പിടിയിലായത്‌. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍നിന്നു രണ്ട്‌ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന മ്ലാവിന്റെ തലയും ശരീരഭാഗങ്ങളും 30 കിലോഗ്രാം ഇറച്ചിയും പിടിച്ചെടുത്തു.
ഇന്നലെ പുലര്‍ച്ചെ 1.30 നു ബാലന്‍പിള്ളസിറ്റിയില്‍ പോലീസ്‌ പട്രോളിങ്‌ നടത്തുന്നതിനിടെയാണ്‌ ഇവര്‍ ഓട്ടോറിക്ഷയിലെത്തിയത്‌. കമ്പത്തുനിന്നു വാങ്ങിയ പച്ചക്കറിയാണെന്നാണ്‌ പ്രതികള്‍ പോലീസിനോടു പറഞ്ഞത്‌. എന്നാല്‍ ചാക്ക്‌ പരിശോധിച്ചപ്പോള്‍ മ്ലാവിന്റെ ഇറച്ചി കണ്ടെത്തുകയായിരുന്നു. ഇതിനിടെ പോലീസിനെ കബളിപ്പിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞിട്ടു പിടികൂടി.
കേരള-തമിഴ്‌നാട്‌ അതിര്‍ത്തി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നായാട്ടു സംഘമാണ്‌ മ്ലാവിനെ പിടികൂടിയതെന്നു പോലീസ്‌ പറഞ്ഞു. എന്നാല്‍, മറ്റൊരു നായാട്ടു സംഘമാണ്‌ ഇറച്ചി നല്‍കിയതെന്നു പിടിയിലായവര്‍ മൊഴി നല്‍കി. കിലോഗ്രാമിന്‌ 1000 മുതല്‍ 1500 രൂപ വരെയാണ്‌ ഇറച്ചി വില.
എസ്‌.ഐ: എം.ഡി. അഭിലാഷ്‌, സി.പി.ഒമാരായ വി. അജീഷ്‌, യു. ഷമീര്‍, കെ. രാജേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

Ads by Google
Thursday 14 Sep 2017 02.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW