Wednesday, June 06, 2018 Last Updated 15 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.09 AM

തിരുവോണദിനം യുവാവിന്റെ മരണം: ഒരാള്‍ അറസ്‌റ്റില്‍

ചങ്ങനാശേരി: തിരുവോണ ദിവസം അവശനിലയില്‍ കണ്ടെത്തിയ യുവാവ്‌ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍.
പെരുന്ന ഗൗരി നിവാസില്‍ പ്രദീപ്‌ കുമാറിന്റെ ( പ്രേമന്‍ 47) മരണം മനഃപ്പൂര്‍വമല്ലാത്ത കൊലപാതകമാണെന്നു ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കെ.പി വിനോദ്‌ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു പെരുന്ന പൂങ്കോയിക്കല്‍ ജയകുമാറി(44) നെ അറസ്‌റ്റു ചെയ്‌തു. ഉത്രാട ദിവസം പെരുന്ന ലൈബ്രറിയില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ മദ്യപിച്ചെത്തിയ പ്രദീപ്‌ കുമാര്‍ ബഹളമുണ്ടാക്കുകയും ആളുകളെ ചീത്തപറയുകയും ചെയ്‌തിരുന്നു.
പരിപാടിയുടെ ഫോട്ടോയെടുത്തു കൊണ്ടിരുന്ന ജയകുമാറിനെയും ഇയാള്‍ അസഭ്യം പറഞ്ഞു. ജയകുമാര്‍ ഇയാളെ പിടിച്ചുമാറ്റുന്നതിനിടയില്‍ റോഡിലേക്കു തലയടിച്ചുവീണാണു പരുക്കേറ്റതെന്നു പോലീസ്‌ പറഞ്ഞു. റോഡില്‍ വീണുകിടന്ന പ്രദീപ്‌ കുമാറിനെ ആരും ശ്രദ്ധിച്ചില്ല. പിറ്റേന്നു രാവിലെ 10 മണിയോടെ നാട്ടുകാര്‍ ചങ്ങനാശേരി താലൂക്ക്‌ ആശുപത്രിയിലെത്തിച്ചെങ്കിലും 11 മണിയോടെ മരിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണു മരണകാരണമെന്നു കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ടു പോലീസിനു ലഭിച്ച രഹസ്യവിവരമാണു പ്രതിയെ പിടികൂടുന്നതിനു സഹായിച്ചത്‌.
ജയകുമാറിള്‍നെതിരേ ഐ.പി.സി 304 വകുപ്പ്‌ പ്രകാരം മനഃപ്പൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Thursday 14 Sep 2017 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW