Thursday, September 14, 2017 Last Updated 58 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.09 AM

വ്യാജമദ്യം: രണ്ടുപേര്‍ അറസ്‌റ്റില്‍

മൂന്നാര്‍: രണ്ടു വ്യാജമദ്യ വില്‍പനക്കേസുകളിലായി രണ്ടു പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഗുണ്ടുമല എസ്‌റ്റേറ്റ്‌ സ്വദേശി മതിയഴകന്‍ (45), എല്ലപ്പെട്ടി കെ.കെ. ഡിവിഷന്‍ സ്വദേശി ചെല്ലദുരൈ (54) എന്നിവരാണ്‌ പിടിയിലായത്‌. ഗുണ്ടുമല എസ്‌റ്റേറ്റിലേയ്‌ക്ക്‌ വില്‍പ്പനയ്‌ക്കായി വിദേശമദ്യം കൊണ്ടു പോകുന്നതിടെ ഒന്‍പതാം മൈലിന്‌ സമീപം ചൊവ്വാഴ്‌ച്ച വൈകുന്നേരം പോലീസ്‌ നടത്തിയ പരിശോധനയില്‍ മതിയഴകന്റെ പക്കല്‍ നിന്നും അഞ്ചേകാല്‍ ലിറ്റര്‍ വിദേശ മദ്യം പിടികൂടുകയായിരുന്നു. മൂന്നാര്‍ ജൂനിയര്‍ എസ്‌.ഐ: പ്രേം കുമാറിന്റെ നേതൃത്വത്തിലാണ്‌ നടപടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
എല്ലപ്പെട്ടി കെ.കെ ഡിവിഷനില്‍ തോട്ടം തൊഴിലാളികള്‍ക്ക്‌ മദ്യം വില്‍പന നടത്തുന്നതിടെയാണ്‌ ചെല്ലദുരൈ പോലീസിന്റെ പിടിയിലായത്‌. ഇയാളുടെ പക്കല്‍ നിന്നും ഒന്നര ലിറ്റര്‍ കളര്‍ ചേര്‍ത്ത സ്‌പിരിറ്റു പിടിച്ചെടുത്തു. മൂന്നാര്‍ എസ്‌.ഐ: സജീവന്‍, എ.എസ്‌.ഐ: ഷാജി എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Ads by Google
Advertisement
Thursday 14 Sep 2017 02.09 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW