Tuesday, November 21, 2017 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.09 AM

ബാലകൃഷ്‌ണന്റെ ദുരൂഹമരണം: എസ്‌.ഐ. പോയത്‌ പ്രതിയുടെ സഹോദരന്റെ കാറിലെന്ന്‌ പരാതി

കണ്ണൂര്‍: റിട്ടയേര്‍ഡ്‌ സഹകരണ രജിസ്‌ട്രാര്‍ പി. ബാലകൃഷ്‌ണന്റെ ദുരൂഹമരണം അന്വേഷിക്കാനെത്തിയ ക്രൈംബ്രാഞ്ച്‌ എസ്‌.ഐക്കെതിരേ കര്‍മ്മസമിതി പരാതി നല്‍കി.
കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന പയ്ന്നൂയരിലെ അഭിഭാഷക കെ.വി. ശൈലജയുടെ സഹോദരിയും മൂന്നാം പ്രതിയുമായ ജാനകിയെ ചോദ്യം ചെയ്യാന്‍ തൃശൂര്‍ ക്രൈംബ്രാഞ്ച്‌ എസ്‌.ഐ. ഡേവീസ്‌ വറീത്‌ പോയത്‌ ശൈലജയുടെ സഹോദരന്റെ വാഹനത്തിലാണെന്നാണ്‌ പരാതി. കര്‍മ്മസമിതി ഭാരവാഹികളായ പത്മന്‍ കോവൂര്‍, എ. കൃഷ്‌ണന്‍, പി. വിശ്വനാഥന്‍ എന്നിവരാണ്‌ തൃശൂര്‍ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി. ഫ്രാന്‍സിസ്‌ ഷെല്‍ബിനു പരാതി നല്‍കിയത്‌. ഡിവൈ.എസ്‌.പി. പരാതിക്കാരെ തൃശൂരിലേക്കു വിളിപ്പിച്ചിട്ടുണ്ട്‌.
തളിപ്പറമ്പിലും പയ്യന്നൂരിലും അന്വേഷണത്തിനെത്തിയ ക്രൈംബ്രാഞ്ച്‌ എസ്‌.ഐ. കര്‍മ്മസമിതി ഭാരവാഹികളെ കാണാന്‍ പോലും കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്‌. അന്വേഷണത്തിനെത്തിയ ക്രൈംബ്രാഞ്ച്‌ സംഘത്തിനു തളിപ്പറമ്പ്‌ ഡിവൈ.എസ്‌.പി. വാഹനവും മറ്റും ഏര്‍പ്പാടാക്കിയിരുന്നെങ്കിലും അവര്‍ അതു സ്വീകരിച്ചിരുന്നില്ല.

Ads by Google
Thursday 14 Sep 2017 02.09 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW