Tuesday, November 21, 2017 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.06 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷാ തീയതി

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ എട്ടാം സെമസ്‌റ്റര്‍ പഞ്ചവത്സര ബിബിഎ എല്‍.എല്‍.ബി. (ഓണേഴ്‌സ്, റഗുലര്‍/ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ഒക്‌ടോബര്‍ ആറിന്‌ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ 18 വരെയും 50 രൂപ പിഴയോടെ 19 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 22 വരെയും സ്വീകരിക്കും. റെഗുലര്‍ വിദ്യാര്‍ഥികള്‍ സെമസ്‌റ്ററൊന്നിന്‌ 100 രൂപ വീതം സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്‌ക്കണം.

പ്രാക്‌ടിക്കല്‍

2017 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌.സി. ഇലക്‌ട്രോണിക്‌സ് ഡിഗ്രി പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 18 മുതല്‍ ബന്ധപ്പെട്ട കോളജുകളില്‍ നടത്തും.

പരീക്ഷാഫലം

2017 മെയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി. ഫുഡ്‌ ഇന്‍ഡസ്‌ട്രിയല്‍ മൈക്രോ ബയോളജി (റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 25 വരെ അപേക്ഷിക്കാം.

2017 ജനുവരിയില്‍ സ്‌കൂള്‍ ഓഫ്‌ ടൂറിസം സ്‌റ്റഡീസില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.ടി.ടി.എം. (റഗുലര്‍), മൂന്നാം സെമസ്‌റ്റര്‍ എം.ടി.ടി.എം. (റീ അപ്പിയറന്‍സ്‌) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2017 മെയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി. ജിയോളജി (റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 28 വരെ അപേക്ഷിക്കാം.

2017 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ ബി.കോം സപ്ലിമെന്ററി/ മേഴ്‌സി ചാന്‍സ്‌ (ആനുവല്‍ സ്‌കീം, മോഡല്‍ ഒന്ന്‌, പാര്‍ട്ട്‌ ഒന്ന്‌ ഇംഗ്ലീഷ്‌ പാര്‍ട്ട്‌ രണ്ട്‌ മോഡേണ്‍ ലാംഗ്വേജ്‌) ഡിഗ്രി പരീക്ഷയുടെ ഫലം
പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 26 വരെ അപേക്ഷിക്കാം.

കേരള

എം.എ. ആര്‍ക്കിയോളജി സ്‌പോട്ട്‌ അഡ്‌മിഷന്‍

കാര്യവട്ടം ആര്‍ക്കിയോളജി പഠനവകുപ്പില്‍ എം.എ ആര്‍ക്കിയോളജി പ്രോഗ്രാമില്‍ (2017 അഡ്‌മിഷന്‍) എസ്‌.ടി വിഭാഗത്തിന്‌ ഒരു സീറ്റിലേക്ക്‌ സ്‌പോട്ട്‌ അഡ്‌മിഷന്‍ നടത്തുന്നു. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകളുമായി 16-ന്‌ രാവിലെ 10ന്‌ പഠനവകുപ്പില്‍ ഹാജരാകണം.

പ്ര?ജക്‌ട്‌ ഫെലോ വാക്ക്‌ ഇന്‍ ഇന്റര്‍വ്യു

ജിയോളജി പഠനവകുപ്പില്‍ നടത്തുന്ന പ്ര?ജക്‌റ്റിന്റെ പ്ര?ജക്‌റ്റ്‌ ഫെലോയുടെ താല്‍ക്കാലിക നിയമനത്തിനായുള്ള വാക്ക്‌- ഇന്‍ ഇന്റര്‍വ്യു 22-ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ കാര്യവട്ടം ജിയോളജി പഠനവകുപ്പില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

പുനര്‍മൂല്യനിര്‍ണയം: അപേക്ഷാ തീയതി നീട്ടി

മേയില്‍ നടത്തിയ അവസാന വര്‍ഷ ബി.കോം (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ - ത്രീ മെയിന്‍ സിസ്‌റ്റം) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 28 വരെ നീട്ടി.

ബി.എച്ച്‌.എം പരീക്ഷ

ഒക്‌ടോബറില്‍ നടത്താനിരുന്ന രണ്ട്‌, നാല്‌ സെമസ്‌റ്റര്‍ ബാച്ചിലര്‍ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ കാറ്ററിങ്‌ ടെക്‌നോളജി (ബി.എച്ച്‌.എം) പരീക്ഷകള്‍ക്കുള്ള (2006, 2011 2014 സ്‌കീം) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 14 മുതല്‍ ആരംഭിക്കുന്നു. പിഴ കൂടാതെ 20 (50 രൂപ പിഴയോടെ , 125 രൂപ പിഴയോടെ 25) വരെ ഫീസടച്ച്‌ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

പി.ജി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍:
അവസാന തീയതി 16

ഗവ/എയ്‌ഡഡ്‌/സ്വാശ്രയ/യു.ഐ.റ്റി കോളജുകളിലെ ബിരുദാനന്തര ബിരുദ (പി.ജി) കോഴ്‌സുകളിലേയ്‌ക്കുള്ള പ്രവേശനത്തിന്‌ 16 വൈകിട്ട്‌ അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കായി അപേക്ഷകര്‍ പ്രിന്റൗട്ട്‌ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്‌. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ തങ്ങളുടെ കൈവശമുള്ള അപേക്ഷയുടെ പ്രിന്റൗട്ട്‌ സൂക്ഷ്‌മമായി പരിശോധിച്ച്‌ 18 നകം ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തിയ ശേഷം പുതിയ പ്രിന്റൗട്ട്‌ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്‌. അപേക്ഷയിലെ തെറ്റുകള്‍ പ്രവേശനത്തെ പ്രതികൂലമായി ബാധിക്കും.

പി.ജി. പ്രവേശനം, 2017- കമ്മ്യൂണിറ്റി ക്വാട്ട

എയ്‌ഡഡ്‌ കോളജുകളിലെ ബിരുദാനന്തരബിരുദ (പി.ജി.) കോഴ്‌സുകളിലേയ്‌ക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന്‌ അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 16 വരെ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്‌, അനുബന്ധ രേഖകള്‍ എന്നിവ സഹിതം ബന്ധപ്പെട്ട കോളജുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. 20ന്‌ കോളജില്‍ കമ്മ്യൂണിറ്റി മെറിറ്റ്‌ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കും. 26-ന്‌ പ്രവേശനം നടത്തും. സര്‍വകലാശാലയിലേയ്‌ക്ക്‌ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.

പി.ജി. പ്രവേശനം, 2017- സ്‌പോര്‍ട്‌സ്‌ ക്വാട്ട

എയ്‌ഡഡ്‌ കോളജുകളിലെ ബിരുദാനന്തരബിരുദ (പി.ജി.) കോഴ്‌സുകളിലേയ്‌ക്കുള്ള സ്‌പോര്‍ട്‌സ്‌ ക്വാട്ട പ്രവേശനത്തിന്‌ അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്‌, സ്‌പോര്‍ട്‌സിലെ നേട്ടങ്ങള്‍ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്‌ എന്നിവ സഹിതം ബന്ധപ്പെട്ട കോളജുകളില്‍ അപേ

Ads by Google
Thursday 14 Sep 2017 02.06 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW