Thursday, September 14, 2017 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.04 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(14)

uploads/news/2017/09/145836/nithyam.jpg

അശ്വതി : മനസ്സിന്‌ ഉന്‍മേഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. പ്രവര്‍ത്തനരംഗത്ത്‌ ഉയര്‍ച്ച ഉണ്ടാകും.
ഭരണി: ദൂരയാത്രകള്‍ ആവശ്യമായി വരും. രാഷ്‌ട്രീയ രംഗത്തുള്ളവര്‍ക്ക്‌ ഉയര്‍ച്ചയുണ്ടാകും.
കാര്‍ത്തിക: ഉന്നതരായ വ്യക്‌തികളുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കും. കുടുംബസുഖം ഉണ്ടാകും.
രോഹിണി : സന്താനശ്രേയസ്സുണ്ടാകും. സാംസ്‌ക്കാരിക രംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം ലഭിക്കും.
മകയിരം: വളരെക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും ബാധിക്കും. കൂട്ടുകച്ചവടത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം.
തിരുവാതിര: സാമൂഹികരംഗത്ത്‌ ആദരവും അംഗീകാരവും കൂടികൂടി വരും. വരുമാനവര്‍ദ്ധനവ്‌ ഉണ്ടാകും.
പുണര്‍തം: എല്ലാ രംഗത്തും ഉയര്‍ച്ചയുണ്ടാകും. ഗൃഹനിര്‍മ്മാണത്തിന്‌ തടസ്സം ഉണ്ടാവാം.
പൂയം: കുടുംബത്തില്‍ ചില അസ്വസ്‌ഥതകള്‍ക്കു സാധ്യത. സാമ്പത്തിക നില മെച്ചപ്പെടും.
ആയില്യം: പൊതുവെ ഭാഗ്യദേവതയുടെ അനുഗ്രഹം പ്രകടമാകുന്ന സമയമാണ്‌. ഔദ്യോഗിക യാത്രകള്‍ ആവശ്യമായി വരും.
മകം: തൊഴില്‍രംഗം പൊതുവെ പ്രോത്സാഹകമായിരിക്കും. എല്ലാ രംഗത്തും പ്രവര്‍ത്തന ശേഷി പ്രദര്‍ശിപ്പിക്കും.
പൂരം: മേലുദ്യോഗസ്‌ഥരുമായി തര്‍ക്കത്തിനു നില്‍ക്കരുത്‌. വിദ്യാഭ്യാസരംഗത്ത്‌ ഉയര്‍ച്ചയുണ്ടാകും.
ഉത്രം: കിട്ടേണ്ടുന്ന പണം കൈവശം വന്നുചേരാന്‍ കാലതാമസം നേരിടും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കുക.
അത്തം: ഉന്നതവ്യക്‌തികളുമായി സൗഹൃദം സ്‌ഥാപിക്കാന്‍ സാധിക്കും. ധനസമൃദ്ധി കാണുന്നു.
ചിത്തിര: തൊഴില്‍സംബന്ധമായ കാര്യങ്ങളില്‍ ശ്രമം നടത്തുന്നതു വിജയിക്കുന്നതുമാണ്‌. സന്താന ശ്രേയസ്സുണ്ടാകും.
ചോതി: വിദേശത്തുള്ളവര്‍ അല്‍പ്പം ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യുക. യാത്രയില്‍ ധനനഷ്‌ടത്തിനു സാധ്യത.
വിശാഖം: മാനസികപ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകാം. ഉദ്യോഗത്തില്‍ സ്‌ഥിരത ലഭിക്കും.
അനിഴം: വീട്‌ മോടിപിടിപ്പിക്കും. പൊതുജനങ്ങളുടെ ഇടയില്‍ വ്യക്‌തിത്വം പുലര്‍ത്തും
തൃക്കേട്ട: വിദേശത്തുള്ളവരുമായി ബന്ധപ്പെട്ട്‌ ബിസിനസ്സ്‌ ആരംഭിക്കാന്‍ സാധിക്കും. രോഗികള്‍ക്ക്‌ ആശ്വാസം ഉണ്ടാകും.
മൂലം: നൂതനപദ്ധതികളെ കുറിച്ച്‌ ചിന്തിച്ച്‌ തീരുമാനത്തിലെത്തും. കര്‍മഗുണം ഉണ്ടാകും.
പൂരാടം: നിങ്ങളുടെ ജീവിതത്തില്‍ വലിയമാറ്റങ്ങള്‍ക്കു കളമൊരുക്കുന്ന ഒരു ഗുരു സംഗമം ഉണ്ടാകും. നൂതനവാഹന സാധ്യത കാണുന്നു.
ഉത്രാടം: അവ്യക്‌തമായ ദോഷഘടകങ്ങള്‍ നിങ്ങളുടെ കര്‍മമണ്ഡലത്തില്‍ കാണുന്നു.
തിരുവോണം: ഉന്‍മേഷം പകരുന്ന ചില എഴുത്തുകള്‍ ലഭിക്കും. രാഷ്‌ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂല സമയം
അവിട്ടം: സമൂഹത്തില്‍ അംഗീകാരം ലഭിക്കും. കുടുംബത്തില്‍ സ്വസ്‌ഥതയും സമാധാനവും ലഭിക്കും.
ചതയം: തൊഴില്‍രംഗം പൊതുവെ മെച്ചപ്പെടും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും.
പൂരുരുട്ടാതി: മന:സുഖം കുറയും, കാര്യപരാജത്തിനു സാധ്യത
ഉതൃട്ടാതി: ഇന്ന്‌ ഒരു നൂതന സുഹൃത്‌ബന്ധത്തിനു സാധ്യത. പിതൃശ്രേയസ്സുണ്ടാകും.
രേവതി: ഉദ്യോഗത്തില്‍ പ്രമോഷനു സാധ്യത. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

അനില്‍, പെരുന്ന
9847531232

Ads by Google
Advertisement
Thursday 14 Sep 2017 02.04 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW